ഏകസിവില്‍കോഡ് രാജ്യത്തിന്റെ സാംസ്‌കാരിക ബഹുസ്വരത തകര്‍ക്കും – കോഴിക്കോട് സൗത്ത് ജില്ലാ ഇസ്‌ലാഹീ സമ്മിറ്റ്
കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന സംഘ്പരിവാര്‍ മുറവിളി നാനാത്വത്തില്‍ ഏകത്വമെന്ന ഭരണഘടനയുടെ അന്തസ്സത്തയെ അട്ടിമറിക്കലാണെന്ന് കോഴിക്കോട് സൗത്ത് ജില്ലാ ഇസ്‌ലാഹീ സമ്മിറ്റ് അഭിപ്രായപ്പെട്ടു.
ഓരോ മതത്തിന്റെയും സാംസ്‌കാരികസ്വത്വം നിലനിര്‍ത്താനുള്ള ഭരണഘടനാപരമായ അവകാശത്തെയാണ് ഏകസിവില്‍ കോഡ് റദ്ദ് ചെയ്യുന്നത്. മതസ്വാതന്ത്ര്യം മൗലികാവകാശമായ ഒരു രാജ്യത്ത് മതങ്ങളുടെ വ്യക്തിനിയമങ്ങള്‍ അപ്രസക്തമാക്കി ഏകസിവില്‍ നിയമം അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാനാവില്ല. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മായില്‍ കരിയാട്, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, അഡ്വ. പി എം ഹനീഫ, വി കെ സി ഹമീദലി, അബ്ദുറഷീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍, എം ടി അബ്ദുല്‍ഗഫൂര്‍, ഇഖ്ബാ ല്‍ ചെറുവാടി, ഫാദില്‍ അരക്കിണര്‍, കുഞ്ഞിക്കോയ ഒളവണ്ണ, ബി വി മെഹ്ബൂബ്, എന്‍ ടി അബ്ദുറഹ്മാന്‍, ലത്തീഫ് അത്താണിക്കല്‍, അബ്ദുല്‍മജീദ് പുത്തൂര്‍, അബ്ദുസ്സലാം കാവുങ്ങല്‍, സത്താര്‍ ഓമശ്ശേരി പ്രസംഗിച്ചു.