27 Saturday
July 2024
2024 July 27
1446 Mouharrem 20

ദക്ഷിണാഫ്രിക്കയും യു എന്‍ നീതിന്യായ കോടതിയും

ഉമ്മര്‍മാടശ്ശേരി

ഫലസ്തീനു മേല്‍ ഇസ്‌റായേല്‍ ആക്രമണം തുടങ്ങിയിട്ട് നൂറു ദിനം പിന്നിട്ടു. മുപ്പതിനായിരത്തോളം പേരാണ് ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. ഇസ്‌റായേല്‍ ആക്രമണത്തിനെതിരെ ദക്ഷിണാഫ്രിക്ക് യു എന്‍ നീതിന്യായ കോടതിയില്‍ വംശഹത്യാകുറ്റം ആരോപിച്ച് കേസ് നല്‍കിയിരിക്കുകയാണ്. കറുത്തവരും വെളുത്തവരും തമ്മിലുള്ള യുദ്ധമായിട്ടല്ല ദക്ഷിണാഫ്രിക്ക യു എന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. മനുഷ്യര്‍ എല്ലാവരും ദൈവത്തിന്റെ അടിമകളാണെന്ന ഒറ്റ ചിന്ത മാത്രം. ദക്ഷിണാഫ്രിക്കയുടെ കേസ് യു എന്‍ കോടതി ശരിവെക്കുകയും അത് നടപ്പിലാക്കാന്‍ വിധിക്കുകയും ചെയ്താല്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിന് അത് നടപ്പിലാക്കാന്‍ സാധിക്കുമോ? വീറ്റോ രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ഉടക്കിയാല്‍ വിധി നടപ്പാലാകുമോ?
ഒമാന്‍ കടലിടുക്കില്‍ ഹൂതികളുടെ ആക്രമണം ലോക സമ്പദ് വ്യവസ്ഥയെ തന്നെ തകിടംമറിക്കാനിടയുണ്ട്. ഹൂതികള്‍ക്കെതിരെ ലോക രാജ്യങ്ങള്‍ ഒന്നിക്കാനുമിടയുണ്ട്. എന്നാല്‍ ഇസ്റായേല്‍ ബോംബിട്ട് തകര്‍ക്കുന്ന നിരപരാധികളായ കുഞ്ഞുങ്ങളുടെയും അവരുടെ അമ്മമാരുടെയും വിലാപം കേള്‍ക്കാന്‍ ആരുണ്ട്. ഹമാസ് ബന്ദികളാക്കിയ ഇസ്റായേല്‍ പൗരന്മാരുടെയും സേനകളിലെ ജീവനും ഭരണാധിപന്മാര്‍ക്ക് പ്രശ്നമില്ല. അവരുടെ നിലനില്‍പും പ്രസ്റ്റീജുമാണ് അവരുടെ പ്രശ്നം. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെയും ഉമ്മമാരുടെയും വിലാപം കേള്‍ക്കുവാന്‍ ആരുണ്ട്? കമ്യൂണിസ്റ്റ് ആചാര്യനായ കാറല്‍ മാര്‍ക്സ് പറഞ്ഞതുപോലെ ഭൗതിക വസ്തുക്കള്‍ തമ്മില്‍ അല്ല സംഘട്ടനം നടക്കുന്നത്, മനുഷ്യ മനസ്സുകള്‍ തമ്മിലാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x