6 Saturday
December 2025
2025 December 6
1447 Joumada II 15

ഇസ്രായേലിനെ വര്‍ണവിവേചന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ദക്ഷിണാഫ്രിക്ക


വെസ്റ്റ്ബാങ്കിന്റെ സുപ്രധാന ഭാഗങ്ങളിലെ ഇസ്രായേല്‍ അധിനിവേശം തുടരുകയും, കുടിയേറ്റങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നതില്‍ ആശങ്കയറിയിച്ച് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. അടിച്ചമര്‍ത്തപ്പെടുകയും വംശീയമായി മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത ദക്ഷിണാഫ്രിക്കയുടെ ചിരിത്രാനുഭവങ്ങളാണ് ഫലസ്തീനിയന്‍ വര്‍ത്തമാനങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ അന്താരാഷ്ട്ര-സഹകരണ മന്ത്രി നലോദി പന്‍ഡൊര്‍ പറഞ്ഞു. തലസ്ഥാനമായ പ്രിറ്റോറിയയില്‍ നടന്ന ആഫ്രിക്കയിലെ ഫലസ്തീന്‍ മിഷന്‍ മേധാവികളുടെ രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി ഫോറത്തില്‍ പങ്കെടുത്തു. ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളും ദുരിതങ്ങളും മനസ്സിലാക്കാന്‍ കഴിയുന്ന ഏതെങ്കിലും രാഷ്ട്രമോ രാഷ്ട്രങ്ങളോ ഉണ്ടെങ്കില്‍, അത് ആഫ്രിക്കന്‍ വന്‍കരയും ആഫ്രിക്കന്‍ ജനതയുമാണെന്ന് മാലികി പറഞ്ഞു.

Back to Top