27 Saturday
July 2024
2024 July 27
1446 Mouharrem 20

നാല്‍പത് കേന്ദ്രങ്ങളില്‍ സൗഹൃദമുറ്റം സംഘടിപ്പിക്കും

കൊടുവള്ളി: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി കൊടുവള്ളി ഈസ്റ്റ മണ്ഡലം കമ്മിറ്റി ‘ഭദ്രകുടുംബം സ്വസ്ഥ കുടുംബം’ സന്ദേശത്തില്‍ നാല്‍പത് കേന്ദ്രങ്ങളില്‍ സൗഹൃദമുറ്റം സംഘടിപ്പിക്കും. മണ്ഡലം ഉദ്ഘാടനം പുത്തൂരില്‍ കെ എ ടി എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു. ഓമശ്ശേരിയില്‍ നടന്ന ഏരിയ സംഗമം കേരള ഹജ്ജ് കമ്മറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു. മണ്ഡലം ആലോചനായോഗത്തില്‍ കെ പി അബ്ദുല്‍ അസീസ് സ്വലാഹി പ്രഭാഷണം നടത്തി. പി എം ഷമീര്‍ പുന്നക്കല്‍, ടി ഒ അബ്ദുറഹിമാന്‍, പി വി അബ്ദുസലാം, കെ കെ റഫീഖ്, പി സി ഫൈസല്‍, എം കെ പോക്കര്‍ സുല്ലമി, പി സി യഹ്‌യാഖാന്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x