സൗഹൃദമുറ്റം കൂട്ടായ്മ
താനൂര്‍: ഓലപ്പീടിക ശാഖ സൗഹൃദ മുറ്റം കൂട്ടായ്മ മുന്‍സിപ്പല്‍ മുന്‍ വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി പി മുഹമ്മദ് സുബൈര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് പറവന്നൂര്‍, ടി കെ എന്‍ നാസര്‍, കെ ടി ഷഹീറ പ്രസംഗിച്ചു.
കൂളിമാട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മാവൂര്‍ മേഖല കമ്മിറ്റി പള്ളിയോളില്‍ സംഘടിപ്പിച്ച സൗഹൃദമുറ്റം ക്യാമ്പില്‍ ശബീബ് പന്നിക്കോട് പ്രഭാഷണം നടത്തി. ടി എ മജീദ് അധ്യക്ഷത വഹിച്ചു. എ സി അഹമ്മദ്കുട്ടി മൗലവി, പി അബ്ദുല്‍മജീദ്, കെ സുലൈമാന്‍ മൗലവി പ്രസംഗിച്ചു.
വൈരങ്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ അല്ലൂര്‍ വൈരങ്കോട് കമ്മിറ്റി സൗഹൃദമുറ്റം കുടുംബ സംഗമം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷിദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ജലീല്‍ മദനി വയനാട് പ്രഭാഷണം നടത്തി. ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, ശംസുദ്ദീന്‍ ആയപ്പള്ളി, നൗഷാദ് തയ്യില്‍ പ്രസംഗിച്ചു.