മതേതര ചേരിയെ ശക്തിപ്പെടുത്തണം – ഐ എസ് എം സൗഹൃദ ഇഫ്താര്‍
കോഴിക്കോട്: വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും സംബന്ധിച്ച് വളരെ നിര്‍ണായകമാണെന്നും ഭരണഘടന മൂല്യങ്ങള്‍ നിലനിര്‍ത്തുവാന്‍ മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്നും ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ സംഗമം ആവശ്യപ്പെട്ടു. സുതാര്യമായ ജനാധിപത്യ പ്രക്രിയ ഉറപ്പാക്കുന്നതിനായി രാജ്യത്തെ യുവജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. വിഭാഗീയ ധ്രുവീകരണ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഇഫ്താര്‍ സംഗമം ആവശ്യപ്പെട്ടു.
ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. കെ പി നൗഷാദ്, റിജില്‍ മാക്കുറ്റി, കെ എം അഭിജിത്ത് (യൂത്ത് കോണ്‍ഗ്രസ്), ടി പി ജിഷാന്‍ (യൂത്ത്‌ലീഗ്), സി ടി ശുഹൈബ് (സോളിഡാരിറ്റി), ഒ പി റഷീദ് (എന്‍ വൈ എല്‍), ആര്‍ കെ ഷാഫി (എം ഇ എസ് യൂത്ത് വിംഗ്), അന്‍ഫസ് (വിസ്ഡം യൂത്ത്‌വിംഗ്), റുക്‌സാന വാഴക്കാട് (എം ജി എം), കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിമാരായ കെ പി സകരിയ്യ, ഫൈസല്‍ നന്മണ്ട, ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, വൈ.പ്രസിഡന്റ് ഡോ. സുഫ്‌യാന്‍ അബ്ദുസത്താര്‍, എം എസ് എം സംസ്ഥാന ജന.സെക്രട്ടറി ആദില്‍ നസീഫ്, ഫാദില്‍ റഹ്‌മാന്‍ പ്രസംഗിച്ചു.