28 Tuesday
October 2025
2025 October 28
1447 Joumada I 6

സോഷ്യല്‍ മീഡിയയിലെ വംശീയാതിക്രമങ്ങള്‍ തടയണം – എം ജി എം

ആലപ്പുഴ: സാമൂഹിക രംഗത്ത് സജീവമാകുന്ന മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അശ്ലീല വെബ്‌സൈറ്റുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഐ ജി എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ വഴിയുള്ള ഇത്തരം സംഘടിത നീകങ്ങള്‍ക്കെതിരെ ശക്തമായ പ്രധിഷേധവും നിയമ നടപടികളും അനിവാര്യമാണ്. രാജ്യത്തെ പൗരന്‍മാരുടെ എല്ലാ നിലക്കുമുള്ള സുരക്ഷയെ ബാധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ നിസ്സാരമായി കാണരുത്. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികളെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍, സെക്രട്ടറി ശരീഫ മദനിയ്യ പ്രസംഗിച്ചു.

Back to Top