സ്‌നേഹസംഗമം നടത്തി
തിരൂര്‍: വനിതാ ദിനത്തോടനുബന്ധിച്ച് എം ജി എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന സമിതി തിരൂര്‍ കോരങ്ങത്ത് സ്‌നേഹ വീട്ടില്‍ സ്‌നേഹ സംഗമവും ആദരവും സംഘടിപ്പിച്ചു. അന്തേ വാസികളോടൊപ്പം പ്രവര്‍ത്തകര്‍ ഒരു ദിവസം കഴിച്ചുകൂട്ടി. ഭിന്നശേഷികളെ അതിജീവിച്ചു പരിമിതികളെ മികവുകളാക്കിയ വനിതകളായ മാരിയത്ത് ചുങ്കത്തറ, സല്‍മ തിരൂര്‍, ഷര്‍മിള ചെമ്മാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. ഖമറുന്നീസ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ പി നസീമ മുഖ്യാതിഥിയായിരുന്നു.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ സ്‌നേഹ സന്ദേശം നല്‍കി. എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ടി ആയിഷ, സംസ്ഥാന ഭാരവാഹികളായ റുഖ്‌സാന വാഴക്കാട്, സജ്‌ന പട്ടേല്‍ത്താഴം, സഫൂറ തിരുവണ്ണൂര്‍, ഡോ. ജുവൈരിയ്യ, പാത്തേയ്കുട്ടി ടീച്ചര്‍, ജുവൈരിയ്യ ഐക്കരപ്പടി, ഹസനത്ത് പരപ്പനങ്ങാടി, ആയിഷ പാലക്കാട്, ജസീറ രണ്ടത്താണി, ജലീല്‍ വൈരങ്കോട്, മുഹ്‌സിന്‍ നെല്ലിക്കാട്, വി പി ആയിഷ ഉമര്‍, കെ സൈനബ എന്നിവര്‍ പ്രസംഗിച്ചു.