18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

സ്മാര്‍ട്ട് പാരന്റിംഗ്

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഹിലാല്‍ ഡിവിഷന്‍ പാരന്റിംഗ് സെഷന്‍ സംഘടിപ്പിച്ചു. അബ്ദുല്‍ ജലീല്‍ വയനാട് സെഷനു നേതൃത്വം നല്‍കി. ജയപരാജയങ്ങളിലും സുഖദുഃഖങ്ങളിലും മാതാപിതാക്കള്‍ കൂടെയുണ്ടെന്ന ബോധ്യം ഉണ്ടാക്കിയെടുത്താല്‍ കുട്ടികള്‍ സാമൂഹികവിരുദ്ധരുടെ സ്വാധീനത്തില്‍ അകപ്പെടുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോക്കസ് ഖത്തര്‍ റീജിയണല്‍ സി ഒ ഒ അമീര്‍ ഷാജി ഉദ്ഘാടനം ചെയ്തു. ഡിവിഷണല്‍ ഡയറക്ടര്‍ ടി പി നാസര്‍ അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ മിഥ്‌ലാജ് ലത്തീഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ അസ്‌ലം താജുദ്ദീന്‍, ബാസില്‍, ആഷിഖ് ബേപ്പൂര്‍, ബാസിത്ത്, ആഷിക്, റിംഷാദ് പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x