ജപ്പാന്റെ ‘സ്‌ലിം’ പേടകത്തിലെ സോളാര്‍പാനല്‍ പ്രവര്‍ത്തനരഹിതം
ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജപ്പാന്റെ ‘സ്‌ലിം’ പേടകത്തിലെ സോളാര്‍പാനല്‍ പ്രവര്‍ത്തന രഹിതം. ജപ്പാന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പ്രധാന പേടകം 74 ശതമാനം ചാര്‍ജുള്ള ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ബാറ്ററിക്ക് ഒരു പരിധിയുണ്ടെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയില്ലെന്നും പ്രോജക്റ്റ് മാനേജര്‍ ഹിതോഷി കുനിനാക വ്യക്തമാക്കി. സമയം മാറുന്നതിന് അനുസരിച്ച് സൂര്യപ്രകാശത്തിന്റെ ദിശ മാറും. സൂര്യപ്രകാശം സോളാര്‍ പാനലിന്റെ സെല്ലുകളില്‍ പതിക്കാന്‍ സാധ്യതയുണ്ട്. സോളാര്‍ പാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഹിതോഷി കുനിനാക വ്യക്തമാക്കി. അമേരിക്ക, സോവിയറ്റ് യൂനിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കു ശേഷം ചന്ദ്രനില്‍ മൃദുവിറക്കം നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ജപ്പാന്‍.