5 Friday
December 2025
2025 December 5
1447 Joumada II 14

കനത്ത മഞ്ഞുവീഴ്ച സിറിയന്‍ അഭയാര്‍ഥികള്‍ ദുരിതത്തില്‍


സിറിയ, ലബനാന്‍, ഫലസ്തീന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഞ്ഞുവീഴ്ച മൂലം ദുരിതമനുഭവിക്കുകയാണ് സിറിയന്‍ അഭയാര്‍ഥികള്‍. അഭയാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ പലായനം ചെയ്ത രാജ്യങ്ങളാണിവ. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും ശൈത്യക്കാറ്റുമാണ് അനുഭവപ്പെട്ടത്. ഇതോടെ ടെന്റുകളിലും ക്യാംപുകളിലും കഴിയുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സിറിയന്‍ അഭയാര്‍ഥികള്‍ ദുരിതപര്‍വം താണ്ടുകയായിരുന്നു. ഈ മേഖലകളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. സിറിയ തുര്‍ക്കി അതിര്‍ത്തിയിലെ അഭയാര്‍ഥികളും കഷ്ടതയനുഭവിച്ചതായി പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപുകളെയാണ് മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചത്. ഇതോടെ ഇവരുടെ ദൈനംദിന ജീവിതം ദുഷ്‌കരമായി. മഞ്ഞിനെ പ്രതിരോധിക്കാനുള്ള സംവിധാനമില്ലാതെ അഭയാര്‍ത്ഥികള്‍ ദുരിതമനുഭവിക്കുകയാണ്.

Back to Top