ആഭിചാരക്കാരെ തുറുങ്കിലടയ്ക്കണം – മഞ്ചേരി മണ്ഡലം സമ്മേളനം

മഞ്ചേരി മണ്ഡലം മുജാഹിദ് സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: മനുഷ്യജീവന്‍ പന്താടുന്ന ആഭിചാരക്കാരെയും മന്ത്രവാദികളെയും തുറുങ്കിലടക്കാന്‍ ശക്തമായ നിയമം വേണമെന്ന് മഞ്ചേരി മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. നരബലി പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമ നിര്‍മാണം ഉടന്‍ നടപ്പാക്കണം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം അബ്ദുറസ്സാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീം ബുസ്താനി, അബ്ദുസ്സലാം മുട്ടില്‍, സി പി അബ്ദുസ്സമദ്, നജീബ കടലുണ്ടി പ്രഭാഷണം നടത്തി. എം അബ്ദുല്‍ഗഫൂര്‍ സ്വലാഹി, അനസ് കടലുണ്ടി, എം കെ മൂസ സുല്ലമി, വി ടി ഹംസ, കെ എം ഹുസൈന്‍, സി ഇബ്‌റാഹീം ഫാറൂഖി, പി അനീസ് അന്‍സാരി, സി പി ശറഫുദ്ദീന്‍, ടി കെ മൊയ്തീന്‍ മുത്തനൂര്‍, എം എം ജുനൈസ്, എം ടി മുഹമ്മദ് ഷാദിന്‍, ഫാത്തിമ ഫൈസല്‍, ഫില്‍ദ ഹനാന പ്രസംഗിച്ചു.