40ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 40 പുതിയ കൃതികളുമായി യുവത ബുക്‌സ്
ഷാര്‍ജ: ഐതിഹാസികമായ നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നാല്‍പത് പുതിയ പുസ്തകങ്ങളുമായി യുവത ബുക്‌സ് പങ്കെടുക്കുന്നു. തുടര്‍ച്ചയായി ഇരുപത്തിനാലാം തവണയാണ് യുവത ബുക്‌സ് ഈ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്.
യുവതയുടെ ഇംപ്രിന്റായ പൂമരം ബുക്‌സ് പ്രസിദ്ധീകരിച്ച 10 പ്രശസ്ത ബാലസാഹിത്യ കൃതികള്‍ അടങ്ങിയ ‘കുട്ടികളുടെ പൂമരം’ നവംബര്‍ 12 വെള്ളി രാത്രി 10.30 ന് പ്രകാശനം ചെയ്യും. ഡോ. എന്‍ പി ഹാഫിസ് മുഹമ്മദാണ് പുസ്തക പരമ്പരയുടെ എഡിറ്റര്‍. ഉറൂബ്, എന്‍ പി മുഹമ്മദ്, സുമംഗല, പുനത്തില്‍ കുഞ്ഞബ്ദുല്ല, വി പി മുഹമ്മദ്, സിപ്പി പള്ളിപ്പുറം, ഡോ. കെ. ശ്രീകുമാര്‍, എ വിജയന്‍, കെ വി രാമനാഥന്‍, പ്രൊഫ. എസ് ശിവദാസ് എന്നിവരുടെ പുസ്തകങ്ങളാണ് കുട്ടികളുടെ പൂമരത്തില്‍ പ്രസിദ്ധീകൃതമാവുന്നത്. കെ കെ മുഹമ്മദ് അബ്ദുല്‍കരീം, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ഡോ. എം എം ബഷീര്‍, സി ടി അബ്ദുറഹീം, സി പി ഉമര്‍ സുല്ലമി, റഷീദ് പരപ്പനങ്ങാടി, സഹീറാ തങ്ങള്‍, അബ്ദുറഹ്മാന്‍ മങ്ങാട്, എ ജമീല ടീച്ചര്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍, അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ, ജാഫര്‍ ഈരാറ്റുപേട്ട, ഡോ. കെ എ നവാസ്, കെ പി സകരിയ്യ, ഷെരീഫ് സാഗര്‍, ഡോ. ജാബിര്‍ അമാനി, എഞ്ചിനീയര്‍ പി മമ്മത് കോയ, ഡോ. ടി കെ ജാബിര്‍, ഡോ. പി ടി നൗഫല്‍, ഹാറൂന്‍ കക്കാട്, വഹീദ് സമാന്‍, എം എസ് ഷൈജു, മന്‍സൂര്‍ ഒതായി, യൂസുഫ് ഫാറൂഖി, ഇബ്‌റാഹീം പാലത്ത്, മന്‍സൂറലി ചെമ്മാട്, എന്‍ വി സകരിയ്യ, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, ശംസുദ്ദീന്‍ പാലക്കോട്, അഷ്‌റഫ് കാവില്‍, വി എസ് എം കബീര്‍, മസിയ പി എന്നിവര്‍ എഴുതിയ 40 പുസ്തകങ്ങളാണ് യുവത ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പ്രകാശനം ചെയ്യുന്നത്.
1998 മുതല്‍ യുവത ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമാണ്. മത ദാര്‍ശനിക പഠനങ്ങള്‍, ചരിത്ര ഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, സാംസ്‌കാരിക രചനകള്‍, ബാലസാഹിത്യങ്ങള്‍, കഥകള്‍, കവിതകള്‍, നോവലുകള്‍, ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയവയും യുവതയില്‍ ലഭ്യമാണ്. യുവതയുടെ ബെസ്റ്റ് സെല്ലര്‍ റഫറന്‍സ് ഗ്രന്ഥങ്ങളായ ഇസ്ലാം അഞ്ച് വാള്യങ്ങളില്‍, ഹദീസ് സമാഹാരം (മൂന്ന് വാള്യങ്ങള്‍) തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്. ഹാള്‍ നമ്പര്‍ ഏഴില്‍ ദ ഇ 13 പവലിയനിലാണ് യുവത ബുക്‌സ് പ്രവര്‍ത്തിക്കുന്നത്.
പുസ്തകമേളയിലെ യുവത പവലിയന്‍ എ എ കെ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് എംഡി എഎകെ മുസ്തഫ ഉദ്ഘാടനം ചെയ്തു. പൂമരം ബുക്‌സ് എഡിറ്റര്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, ഐഎസ് എം പ്രസിഡന്റ് ഡോ. സി എ ഫുക്കാര്‍ അലി, യുവത സി ഇ ഒ ഹാറൂന്‍ കക്കാട്, യുഎഇ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് അസൈനാര്‍ അന്‍സാരി, ജനറല്‍ സെക്രട്ടറി അബ്ദുല്ല മദനി, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഉസ്മാന്‍ കക്കാട്, സാബിര്‍ ഷൗക്കത്ത്, അന്‍വര്‍ ജൗഹര്‍, തന്‍സില്‍ ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. യുവതയുടെ ഇംപ്രിന്റുകളായ പൂമരം ബുക്‌സ്, ഉര്‍വ ബുക്‌സ്, സിന്റില ബുക്‌സ് എന്നിവയുടെ പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.
പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകമേള 13 ന് സമാപിക്കും.