ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: മലയാളത്തിന് അഭിമാനമായി യുവത ബുക്‌സ്
ഷാര്‍ജ: 41-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മികച്ച പുസ്തക ശേഖരവുമായി ഈ വര്‍ഷവും യുവത ബുക്‌സ് ജനപ്രിയ സാന്നിധ്യമായി. തുടര്‍ച്ചയായി ഇരുപത്തിനാലാം തവണയാണ് യുവത ബുക്‌സ് ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള എന്ന ഖ്യാതിയിലേക്ക് ഉയര്‍ന്ന ഈ പുസ്തകോത്സവത്തില്‍ പങ്കെടുത്തത്.
യുവത സ്റ്റാള്‍ കഥാകൃത്ത് അംബികാസുതന്‍ മങ്ങാട് ഉദ്ഘാടനം ചെയ്തു. പുസ്തകമേള എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് കെ മോഹന്‍കുമാര്‍, എം എസ് എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍, ദുബായ് കെ എം സി സി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, യു എ ഇ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ഉസ്മാന്‍ കക്കാട്, മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ ടി പ്രകാശന്‍, എം ജി എം യു എ ഇ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മുനീബ നജീബ്, യുവത ബുക്‌സ് യു എ ഇ കോര്‍ഡിനേറ്റര്‍ അന്‍വര്‍ ജൗഹര്‍ പങ്കെടുത്തു.
ഡോ. കെ കെ എന്‍ കുറുപ്പ് ജനറല്‍ എഡിറ്ററായി യുവത പ്രസിദ്ധീകരിക്കുന്ന ‘1921 മലബാര്‍ സമരം ആറ് വാല്യങ്ങളില്‍’ എന്ന ഗ്രന്ഥപരമ്പരയുടെ മൂന്നാം വാല്യം ‘ദേശം അനന്തരം അതിജീവനം’ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ് ആദ്യ പ്രതി നല്‍കി കെ എം സി സി യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ പ്രകാശനം ചെയ്തു. യുവത ബുക്‌സ് സി ഇ ഒ ഹാറൂന്‍ കക്കാട് പുസ്തകപരിചയം നടത്തി. ഡോ. ഉമര്‍ തറമേല്‍, നൗഷാദ് അരീക്കോട്, ഇ കെ ദിനേശന്‍, അബ്ദുല്ല ചീളില്‍ പ്രസംഗിച്ചു.
യുവത പ്രസിദ്ധീകരിച്ച 13 ഗ്രന്ഥങ്ങള്‍ പുസ്തകമേളയില്‍ പ്രകാശിതമായി. പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി എഴുതിയ ‘വഴിവെളിച്ചമായി അറബിക്കഥകള്‍’ എന്ന കൃതി സിദ്ദീഖ് വാളക്കുളത്തിന് കോപ്പിനല്‍കി ഷെരീഫ് സാഗര്‍ പ്രകാശനം ചെയ്തു. കെ പി സകരിയ്യ ക്രോഡീകരിച്ച ‘തെരഞ്ഞെടുത്ത നാല്‍പത് നബിവചനങ്ങള്‍’ അഷ്‌റഫ് കൊടുങ്ങല്ലൂരിന് കോപ്പിനല്‍കി നെല്ലറ ശംസുദ്ദീന്‍ പ്രകാശനം ചെയ്തു. മുഖ്താര്‍ ഉദരംപൊയില്‍ എഴുതിയ ‘ജിന്നുകുന്നിലെ മാന്ത്രികന്‍’ ബാലസാഹിത്യ നോവല്‍ ഫര്‍സാനയ്ക്ക് കോപ്പി നല്‍കി വി എച്ച് നിഷാദ് പ്രകാശനം ചെയ്തു.
സി പി ഉമര്‍ സുല്ലമി എഴുതിയ ‘പ്രാര്‍ഥനകള്‍ നിത്യജീവിതത്തില്‍’ കൃതിയുടെ ഒമ്പതാം പതിപ്പ് ഉസ്മാന്‍ കക്കാടിന് കോപ്പി നല്‍കി അബ്ദു ശിവപുരവും അബൂബക്കര്‍ കാരക്കുന്ന് എഴുതിയ ‘ഖുര്‍ആനിലെ പ്രാര്‍ഥനകള്‍’ കൃതിയുടെ നാലാം പതിപ്പ് മകള്‍ സഫ ബക്കറിന് നല്‍കി അസ്മാബി അന്‍വാരിയ്യയും ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്‍ഖാലിഖ് രചിച്ച് അബ്ദുല്‍അലി മദനി വിവര്‍ത്തനം ചെയ്ത ‘സലഫികളും നാല് ഇമാമുമാരും’ കൃതി സാജിദ് പാലത്തിന് കോപ്പി നല്‍കി ശിഹാബുദ്ദീന്‍ സ്വലാഹിയും പ്രകാശനം ചെയ്തു
എന്‍ജിനീയര്‍ പി മമ്മത് കോയ രചിച്ച ‘ഹജ്ജ് യാത്ര: ഓര്‍മകള്‍ അനുഭവങ്ങള്‍’ കൃതിയുടെ രണ്ടാം പതിപ്പ് കെ വി നദീ റിന് കോപ്പിനല്‍കി ഫൈസല്‍ എളേറ്റിലും മസിയ പി എഴുതിയ ‘ജീവതാളം’ കവിതാ സമാഹാരത്തിന്റെ രണ്ടാംപതിപ്പ് സല്‍മാന്‍ പുത്തൂരിന് കോപ്പി നല്‍കി ഡോ. ടെസ്സി റോണിയും യൂസുഫ് ഫാറൂഖി എഴുതിയ ‘നമസ്‌കാരത്തിന്റെ ആത്മാവ്’ കൃതിയുടെ നാലാം പതിപ്പ് മുജീബ് റഹ്മാന്‍ പാലത്തിങ്ങലിന് കോപ്പി നല്‍കി മുജീബ് തങ്ങള്‍ കൊന്നാരും പ്രകാശനം ചെയ്തു.
ഇ കെ മൗലവി എഴുതി അബ്ദുറഹ്മാന്‍ മങ്ങാട് ക്രോഡീകരിച്ച ‘കേരള മുസ്‌ലിം ഐക്യസംഘം’ കൃതി ലുഖ്മാന്‍ അരീക്കോടിന് കോപ്പി നല്‍കി എം അബ്ദുല്‍ജബ്ബാര്‍ പ്രകാശനം ചെയ്തു. അബ്ദുറഹ്മാന്‍ മങ്ങാട് എഴുതിയ ‘സച്ചരിതര്‍’ പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ജാസ്മിന്‍ ഷറഫുദ്ദീന് കോപ്പി നല്‍കി സലാഹ് കാരാടന്‍ പ്രകാശനം ചെയ്തു. മൊയ്തീന്‍ പിള്ള സുല്ലമി രചിച്ച ‘സര്‍വമത സത്യവാദം: വസ്തുതകള്‍’ എന്ന കൃതി അന്‍വര്‍ ജൗഹറിന് നല്‍കി ഹുസൈന്‍ കക്കാട് പ്രകാശനം ചെയ്തു. യുവത ബുക്‌സ് സി ഇ ഒ ഹാറൂന്‍ കക്കാട് പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.
1987-ല്‍ പ്രസിദ്ധീകരണമാരംഭിച്ച യുവത ബുക്‌സ് 1998 മുതലാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായത്. പുസ്തക പ്രകാശനം, പുസ്തക ചര്‍ച്ച, ഓഥേര്‍സ് മീറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഷാര്‍ജ ബുക്ക് അഥോറിറ്റിയുമായി സഹകരിച്ച് ഓരോ വര്‍ഷത്തേയും പുസ്തകമേളകളില്‍ യുവത സംഘടിപ്പിച്ചു വരുന്നു. മത ദാര്‍ശനിക പഠനങ്ങള്‍, ചരിത്ര ഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, സാംസ്‌കാരിക രചനകള്‍, ബാലസാഹിത്യങ്ങള്‍, കഥകള്‍, കവിതകള്‍, നോവലുകള്‍, ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയവയും യുവതയില്‍ ലഭ്യമാണ്.
യുവതയുടെ ബെസ്റ്റ് സെല്ലര്‍ റഫറന്‍സ് ഗ്രന്ഥങ്ങളായ ഇസ്‌ലാം അഞ്ച് വാള്യങ്ങളില്‍, ഹദീസ് സമാഹാരം (മൂന്ന് വാള്യങ്ങള്‍),1921 മലബാര്‍ സമരം ആറ് വാല്യങ്ങളില്‍ എന്ന ഗ്രന്ഥപരമ്പരയിലെ മൂന്ന് വാല്യങ്ങള്‍, യുവതയുടെ ഇംപ്രിന്റായ പൂമരം ബുക്‌സിന്റെ 10 ക്ലാസിക് ബാലസാഹിത്യ കൃതികള്‍ തുടങ്ങിയവ ഈ വര്‍ഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു