ശരീഅത്തില്‍ ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിച്ച് ബ്രിട്ടീഷ് പ്രൊഫസര്‍

ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച് പഠിച്ച് ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിച്ച് ബ്രിട്ടീഷ് പ്രൊഫസര്‍ ഡോ. ഹെന്റി ബ്രയാന്‍. മതപഠനത്തില്‍ ഡോക്ടറേറ്റ് നേടിയ ബ്രയാന്‍ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തുകയായിരുന്നു. ‘ഒരു മുസ്‌ലിമാകാന്‍ എനിക്ക് ഈ അവസരം നല്‍കിയതിന് ഞാന്‍ അല്ലാഹുവിനോട് വളരെ നന്ദിയുള്ളവനാണ്’- അദ്ദേഹം പറഞ്ഞു. ഹെന്റിയുടെ തീരുമാനം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളെല്ലാം സന്തുഷ്ടരായിരിക്കെ, ഇസ്‌ലാമാശ്ലേഷം പ്രഖ്യാപിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് ചില സുഹൃത്തുക്കളെ നഷ്ടപ്പെട്ടുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ”സംഭവിച്ചതില്‍ ഞാന്‍ ഇപ്പോഴും ഞെട്ടലിലാണ്, പക്ഷേ, കാത്തിരിക്കുന്ന പുതിയ സാഹസികതയ്ക്കായി താന്‍ ആകാംക്ഷയിലാണെന്നും” ഹെന്റിയുടെ ഇളയ സഹോദരി, 24കാരിയായ കാറ്റി ഷാ പറഞ്ഞു.
