1 Tuesday
July 2025
2025 July 1
1447 Mouharrem 5

ശബാബ് പ്രചാരണത്തിന്റെ ഓര്‍മയില്‍

ഗഫൂര്‍ അബൂബക്കര്‍

നാട്ടിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബാബ് അനുഭവം പങ്കുവെക്കണമെന്ന പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സില്‍ ആദ്യം കടന്നുവന്നത് ശബാബിന്റെ മണ്ഡലം വരിചേര്‍ക്കല്‍ ഉദ്ഘാടനമായിരുന്നു. ഞാന്‍ അന്ന് മണ്ഡലം ജോയിന്റ് സെക്രട്ടറിയാണ്. കമ്മിറ്റിയിലെ ആദ്യത്തെ ഉദ്യമം ശബാബ് പഴയ ഊര്‍ജത്തോടെ വരി ചേര്‍ക്കുക എന്നതായിരുന്നു.
ഈ സമയത്താണ് ആലംകോട് ഗ്രാമപഞ്ചായത്ത് സംരംഭകരുടെ ക്ലാസ് സംഘടിപ്പിക്കുന്നത്. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വരുന്നത് കായികമന്ത്രി വി അബ്ദുറഹ്മാനും. തിരക്കിനിടയില്‍ വരി ചേര്‍ക്കല്‍ ഉദ്ഘാടനം നടക്കുമോ എന്ന് സംശയമായി. എങ്കിലും പോയി നോക്കാമെന്ന് കരുതി. മന്ത്രി പ്രതീക്ഷിച്ചിലും വൈകിയതിനാല്‍ പെട്ടെന്നു തന്നെ മടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു. പത്തു മിനിറ്റ് കൊണ്ട് തന്റെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി വേദി വിട്ടിറങ്ങി. ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന് ശബാബ് വാരികയെ പരിചയപ്പെടുത്തി. ആവശ്യം അറിയിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചു. കോവിഡ് അനുഭവങ്ങളെക്കുറിച്ച് ശബാബ് പുറത്തിറക്കിയ പ്രത്യേക പതിപ്പ് അദ്ദേഹത്തിന് കൈമാറിക്കൊണ്ട് ഭംഗിയായി മണ്ഡലം പ്രചാരണോദ്ഘാടനം അദ്ദേഹത്തെ കൊണ്ടു നിര്‍വഹിപ്പിച്ചു.

Back to Top