വൈവിധ്യങ്ങള്‍ മധുരതരമാകുന്നു
അക്ബര്‍, കാരപ്പറമ്പ
ശബാബ് വാരിക ഈയിടെയായി അതിന്റെ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും വൈവിധ്യത പുലര്‍ത്തുന്നതില്‍ ഏറെ സന്തോഷം. ലക്കം 25 ലെ മൗലാനാ അബുല്‍കലാം ആസാദിനെയും സീതിസാഹിബിനെയും കുറിച്ചുള്ള ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയനായി. ഒപ്പം ചരിത്രത്താളുകളുടെ ഓര്‍മപ്പെടുത്തലും. മത, ചരിത്ര, വിദ്യാഭ്യാസ, സാമൂഹ്യ, ശാസ്ത്ര, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥന്മാരായ ചരിത്ര പുരുഷന്മാരെ പുതു തലമുറക്ക് പരിചയപ്പെടുത്താന്‍ ഉതകുന്ന ലേഖനങ്ങള്‍ സ്ഥിരം പംക്തിയാക്കി മാറ്റിയാല്‍ പഠനാര്‍ഹാകുമായിരുന്നു. ഒരു സ്ഥിരം ചോദ്യോത്തര പംക്തി ഉണ്ടാകുന്നത് ശബാബിനെ ജനകീയമാക്കി നിലനിര്‍ത്താന്‍ ഉതുകുമായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.