ശബാബ് ഗോള്‍ഡന്‍ ജൂബിലി മലപ്പുറം ഈസ്റ്റ് ജില്ലയില്‍ പ്രചാരണം തുടങ്ങി
മഞ്ചേരി: ശബാബ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രചാരണോദ്ഘാടനം ഡോ. യു പി യഹ്‌യാഖാന്‍ നിര്‍വഹിച്ചു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം കെ മൂസ സുല്ലമി, ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ്, ഐ എസ് എം ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് മംഗലശേരി, ശാക്കിര്‍ബാബു കുനിയില്‍, മുസ്ഫിര്‍ മമ്പാട്, വീരാന്‍ സലഫി, വി പി അഹമ്മദ് കുട്ടി, നൂറുദ്ദീന്‍ എടവണ്ണ, കെ പി സഹല്‍ ഫാറൂഖി, റഫീഖ് നിലമ്പൂര്‍ പ്രസംഗിച്ചു.