7 Thursday
August 2025
2025 August 7
1447 Safar 12

വൈകൃതങ്ങള്‍ അവകാശമാകുമ്പോള്‍

ജൗഹര്‍ കെ അരൂര്‍

ലിംഗാതിര്‍ത്തികളില്ലാതെ പ്രണയിക്കൂ എന്നതാണ് പുതിയ കാലത്ത് പുരോഗമന കുപ്പായമണിഞ്ഞ എസ് എഫ് ഐ പോലുള്ള വിദ്യാര്‍ ഥി സംഘടനകളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പ്രമേയം. കേവലം ഒരു സംഘടനയുടെ യോ പുതുതലമുറയുടെയോ ആവേശപ്രകടനങ്ങളല്ല ഇതൊന്നും. കൃത്യമായ അജണ്ടകളുടെ ഫലമായി ഉരുത്തിരിഞ്ഞു വരുന്നതാണ് ഇത്തരം പ്രമേയങ്ങളും പോസ്റ്ററുകളും കവിതകളുമൊക്കെ.
ഘഏആഠഝ തുടങ്ങി ഇനിയും കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടായേക്കാവുന്ന പുതിയ അക്ഷരമാലയിലേക്കാണ് സമൂഹത്തെ ഇത്തരം ആളുകള്‍ കൊണ്ട് പോകുന്നത്. ആണും ആണും തമ്മി ല്‍, പെണ്ണും പെണ്ണും തമ്മില്‍, അല്ലെങ്കില്‍ ആണുമായും പെണ്ണുമായും ഒരുപോലെ വിവാഹവും ലൈംഗിക വേഴ്ചയും പ്രണയവുമൊക്കെ സംഭവിക്കട്ടെ എന്നതാണ് ആദ്യ മൂന്നക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത്. നാലാമനായ ‘ഠ’ യുടെ മറവിലാണ് ഇവയെല്ലാം സുരക്ഷിതമായിരിക്കുന്നത് എന്നതാണ് സത്യം.
ജനിതകമായി കോംപ്ലിക്കേഷനുകളുള്ള ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ സമീപനം മാറേണ്ടതുണ്ട്. അവരും നമ്മെ പോലുള്ള മനുഷ്യരാണ്. അതിന്റെതായ പരിഗണനയും അവകാശങ്ങളും അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അവര്‍ക്ക് പിന്നിലും ചില അജണ്ടകളുമായി മാഫിയകള്‍ വട്ടമിടുന്നുണ്ട്. സാമൂഹിക വ്യവസ്ഥിതിയെയും മനുഷ്യ കുലത്തിന്റെ നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്നതാണ് അതിലെ ‘ഠ’ ഒഴികെയുള്ള കൂട്ടി ചേര്‍ത്തതും ചേര്‍ക്കാനുള്ളതുമായ അക്ഷരങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ എന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസിലാകും.
ആണും ആണും തമ്മില്‍ അല്ലെങ്കില്‍ പെണ്ണും പെണ്ണും തമ്മില്‍ പ്രണയിക്കുന്നതും വിവാഹിതരാകുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമെല്ലാം അടുത്ത തലമുറ എന്ന സാധ്യതയെ തന്നെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. വൈദ്യശാസ്ത്രം എത്ര വളര്‍ന്നാലും ആണിന് പ്രസവിക്കാനോ ആണിന്റെ സാന്നിധ്യമില്ലാതെ പ്രസവിക്കാന്‍ പെണ്ണിനോ നോര്‍മലായി സാധിക്കുമെന്ന് തോന്നുന്നില്ല.
സാമൂഹികമായി മാത്രമല്ല ശാരീരികമായും മാനസികമായുമെല്ലാം ഇത്തരം വൈകൃതങ്ങള്‍ മനുഷ്യന് പാരയാണ്. ഒകഢയുടെ ആദ്യ കാല പേര് ഏഞകഉ എന്നായിരുന്നു. അതായത് ഗേ റിലേറ്റഡ് ഇമ്യൂണ്‍ ഡെഫിഷ്യന്‍സി. അതിന് കാരണം ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഗേകളില്‍ മാത്രമായിരുന്നുവെന്നതാണ്. ഈ കാര്യത്തില്‍ നിന്ന് തന്നെ സ്വവര്‍ഗ ലൈംഗികതയുടെ ശാരീരിക പ്രത്യാഘാതങ്ങള്‍ നമുക്ക് മനസിലാക്കാന്‍ കഴിയും. ഏഞകഉ ഒകഢ ആയി മാറുന്നതൊടെ ആകടഋതഡഅഘ, പരസ്ത്രീ/ പുരുഷ ബന്ധം എന്നിവയുടെ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് വേറെ ഉദാഹരണം തേടി പോകേണ്ടതില്ല.
ഇനിയീ അക്ഷരമാലയിലേക്ക് കൂട്ടി ചേര്‍ക്കപ്പെടാന്‍ സാധ്യതയുള്ള ചില അക്ഷരങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്ന് ‘ഐ’ ആണ്. ‘ഇന്‍സെസ്റ്റ്’നെയാണത് പ്രതിനിധാനം ചെയ്യുന്നത്. അതായത് മക്കളും മാതാപിതാക്കളും സഹോദരീ സഹോദരന്മാരുമായുള്ള ലൈംഗിക ബന്ധം. പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടങ്ങളിലും അതിനായുള്ള മുറവിളികള്‍ ഉയരുന്നുണ്ട്. കേരളത്തില്‍ പുരോഗമന വാദികളുടെ ഒരു സെമിനാറില്‍ പോലും പരസ്പര സമ്മതത്തോടെയുള്ള ഇന്‍സെസ്റ്റ് ഒരു തെറ്റല്ല എന്ന വാദം ഉയര്‍ന്നു കഴിഞ്ഞതാണ്. പിന്നെയുള്ളത് പീഡോഫീലിയ, മൃഗരതി, ശവരതി തുടങ്ങിയ ഹീനമായ ലൈംഗിക വൈകൃതങ്ങളാണ്.
തീര്‍ത്തും പ്രകൃതി വിരുദ്ധവും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നതുമായ ഇത്തരം വൈകൃതങ്ങ ള്‍ ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിന് പകരം അതെല്ലാം അവകാശങ്ങളാക്കി മാറ്റി സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള അജണ്ടകളുടെ ഭാഗമാണ് പുരോഗമനമെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ സമ്മേളന പ്രമേയങ്ങളും പിന്തുണയും.
ആണും പെണ്ണും എന്ന വേര്‍തിരിവില്ലാത്ത സമൂഹമെന്ന ഒറ്റനോട്ടത്തി ല്‍ ആരും വീണു പോകുന്ന കുപ്പിയിലാണ് പുരോഗമനവാദികള്‍ ഈ വീഞ്ഞ് വിളമ്പുന്നത്. എന്നാല്‍ അകമേയുള്ള വീഞ്ഞിന്റെ വീര്യം മനുഷ്യാസ്തിത്വത്തെ തന്നെ ഇല്ലായ്മ ചെയ്യാന്‍ കരുത്തുള്ളതാണെന്ന ബോധ്യം നമ്മുടെ പുതു തലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

Back to Top