8 Friday
November 2024
2024 November 8
1446 Joumada I 6

സെറ്റ്: രജിസ്‌ട്രേഷന്‍ ഏപ്രില്‍ 25 വരെ


കേരളത്തിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെയും വി എച്ച് എസ് ഇ നോണ്‍ വൊക്കേഷനല്‍ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാനിര്‍ണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET) ഏപ്രില്‍ 25 വൈകിട്ട് 5 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി, പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപ. ബന്ധപ്പെട്ട വിഷയത്തില്‍ 50% മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദവും ഏതെങ്കിലും വിഷയത്തില്‍ ബി എഡും ആണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് http://lbsedp.lbscetnre.in/setjul23 സന്ദര്‍ശിക്കുക.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സയന്‍സില്‍ ബി എസ് (റിസര്‍ച്ച്)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളൂരുവില്‍ ഗവേഷണത്തിന് ഊന്നല്‍ നല്‍കുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് ബി എസ് (റിസര്‍ച്ച്) പ്രോഗ്രാമിന് മെയ് 31 വരെ അപേക്ഷിക്കാം. 2022ലോ, 2023ലോ ഫിസിക്‌സ്/ കെമിസ്ട്രി/ മാത്തമാറ്റിക്‌സ് മുഖ്യമായി പഠിച്ച് പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനത്തിനായി KVPY ഫെലോഷിപ്പ്, JEEmain2023, JEE അഡ്വാന്‍സ്ഡ് 2023, നീറ്റ് യുജി 2023, ഐസര്‍ ആപ്റ്റിട്യൂഡ് ടെസ്റ്റ് 2023 എന്നിവയില്‍ ഏതിലെങ്കിലും യോഗ്യത നേടിയിരിക്കണം. അപേക്ഷിക്കാന്‍ https://iisc.ac.in/admissions സന്ദര്‍ശിക്കുക.

Back to Top