ഒരു വര്‍ഷത്തിനകം ഫലസ്തീന്‍ വിടണം
ഒരു വര്‍ഷത്തിനകം അധിനിവേശ ഫലസ്തീന്‍ ഭൂമിയില്‍നിന്നും ഇസ്‌റായേല്‍ വിട്ടൊഴിയണമെന്ന മുന്നറിയിപ്പുമായി ഫലസ്തീന്‍ അതോറിറ്റി പ്രസിഡ ന്റ് മഹ്മൂദ് അബ്ബാസ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കിഴക്കന്‍ ജറൂസലേം, അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളില്‍നിന്നും പിന്‍മാറിയില്ലെങ്കില്‍ ഇസ് റായേലുമായുള്ള 1967ലെ അതിര്‍ത്തികള്‍ തിരിച്ചെടുക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ വെച്ച് നടന്ന യു എന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ളതും മുന്‍ ഇസ്‌റായേലി സര്‍ക്കാരുകളും അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരം എന്നത് ഒഴിവാക്കുന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ഫലസ്തീന്‍ ജനതയുടെ മേല്‍ അധിനിവേശവും സൈനിക നിയന്ത്രണവും തുടരാന്‍ നിര്‍ബന്ധിക്കുകയുമാണ.് ഇസ്‌റായേലി അധിനിവേശ അധികാരികള്‍ ഇന്ന് സംഭവിക്കുന്നതുപോലെ ഒരു വര്‍ണവിവേചന രാഷ്ട്രമെന്ന യാഥാര്‍ഥ്യത്തെ തുടര്‍ന്നും നിലനിര്‍ത്തുകയാണെങ്കില്‍, നമ്മുടെ ഫലസ്തീന്‍ ജനതയും ലോകം മുഴുവന്‍ അത്തരം ഒരു അവസ്ഥ സഹിച്ച് നില്‍ക്കില്ല അബ്ബാസ് കൂട്ടിച്ചേര്‍ത്തു. .