സെമിനാര്‍ സംഘടിപ്പിച്ചു
അരീക്കോട്: ആലുക്കല്‍ ശാഖ ഇസ്‌ലാഹി കാമ്പയിന്റെ ഭാഗമായി എം ജി എം, ഐ ജി എം കമ്മിറ്റി ‘ഇസ്‌ലാമിലെ സ്ത്രീ’ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി വിഷയം അവതരിപ്പിച്ചു.
എം ബി ബി എസ് അഡ്മിഷന്‍ നേടിയ ആദിത്യ, ലുലു ലാമിയ എന്നിവര്‍ക്കുള്ള ഉപഹാരം വാര്‍ഡ് മെമ്പര്‍ വൈ പി സുലൈഖ സമ്മാനിച്ചു. ഡോ. ഫാത്തിമ, ശമീമ, ഹസീന, റഷീദ് ഉഗ്രപുരം പ്രസംഗിച്ചു.