ജീവകാരുണ്യ രംഗത്ത് കൂട്ടായ്മ അനിവാര്യം -എം കെ രാഘവന്‍
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ എല്ലാ സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മ രൂപപ്പെടുത്തണമെന്ന് എം കെ രാഘവന്‍ എം പി അഭിപ്രായപ്പെട്ടു. സ്‌കോര്‍ ഫൗണ്ടേഷന്റെ, കോവിഡ് സാഹചര്യത്തില്‍ വരുമാനം നിലച്ച കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകള്‍ എന്‍ ഐ ടി സ്‌കോര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ മണ്ഡലം ഭാരവാഹികള്‍ക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഹെല്‍പ്‌ലൈന്‍ ഭാരവാഹികളായ എം പി മൂസ, പി വി അബ്ദുസ്സലാം, തന്‍വീര്‍ കുന്ദമംഗലം, അമീന്‍ കരുവമ്പൊയില്‍, ശുക്കൂര്‍ കോണിക്കല്‍, സുബൈര്‍ കോണിക്കല്‍, സി കെ മമ്മദ് കുട്ടി, അസൈന്‍ പാറന്നൂര്‍, യു എസ് എം വളണ്ടിയര്‍മാരായ സാലിം കരുവമ്പൊയില്‍, വി സബീല്‍ പ്രസംഗിച്ചു.