സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ അനൗപചാരിക വിദ്യാഭ്യാസ വിഭാഗമായ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് 16 മാസ പഠനകോഴ്‌സ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ചാപ്റ്ററായ തിരുവണ്ണൂരിലെ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ പി സകരിയ ഉദ്ഘാടനം ചെയ്തു. ആലിക്കോയ മദനി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ ശംസുദ്ദീന്‍ പാലക്കോട് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രഥമഘട്ടത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 21 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. പഠിതാക്കളായ പി എന്‍ എം മുംതാസ്, ആയിഷ ബര്‍സാദ്, വി സുഹറാബി, നൂര്‍ജഹാന്‍, ഫിദ ഹനീഫ്, വി പി അബ്ദുല്‍ഹമീദ്, എന്‍ജി. നാസര്‍ യൂസുഫ്, കെ ഹാരിസ്, മൊയ്തു ബലാറത്ത്, കെ എന്‍ എം മണ്ഡലം സെക്രട്ടറി അഷ്‌റഫ്, എം അസ്സു, സിദ്ദീഖ് പ്രസംഗിച്ചു. വിശ്വാസം, അനുഷ്ഠാനം, കുടുംബം, സമൂഹം എന്നീ നാല് സുപ്രധാന വിഷയങ്ങളില്‍ 16 മാസം കൊണ്ട് പ്രമാണ ബോധ്യത്തോടെ മതം പഠിക്കാനുള്ള അവസരമാണ് സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്.
