സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് തുടങ്ങി
കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സിവില്‍ സ്റ്റേഷന്‍ മണ്ഡലം കമ്മിറ്റി കാരപ്പറമ്പ് സലഫി മസ്ജിദില്‍ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ആരംഭിച്ചു. ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കാസിം മദനി അധ്യക്ഷത വഹിച്ചു. പാഠപുസ്തക പ്രകാശനം ടി സി അബ്ദുല്‍ മജീദിന് നല്‍കി പ്രസിഡന്റ് കാസിം മദനി നിര്‍വഹിച്ചു. ട്രെയിനര്‍ അലവി മേച്ചേരി പഠനപദ്ധതി വിശദീകരിച്ചു. അബ്ദുറഷീദ് എടയൂര്‍, സിദ്ദീഖലി മാസ്റ്റര്‍, ഷബീര്‍ നടക്കാവ്, അക്ബര്‍ കാരപ്പറമ്പ്, കെ അബ്ദുല്‍ഖാദര്‍ പ്രസംഗിച്ചു.