സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് പുത്തൂര്‍ ഏരിയ ചാപ്റ്റര്‍ തുടങ്ങി
പുത്തൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതിക്കു കീഴിലുള്ള അനൗപചാരിക മതവിദ്യാഭ്യാസ പദ്ധതിയായ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ചാപ്റ്റര്‍ പുത്തൂരില്‍ തുടങ്ങി. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയതു. ഒ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. പി ഇബ്‌റാഹീം, എം കെ പോക്കര്‍ സുല്ലമി, പി സി ഫൈസല്‍ സുല്ലമി, കെ പി അബ്ദുല്‍ അസീസ് സ്വലാഹി പ്രസംഗിച്ചു. വിശ്വാസം, അനുഷ്ഠാനം, സംസ്‌കാരം,സമൂഹം എന്നീ വിഷയങ്ങളില്‍ ഒരു വര്‍ഷത്തെ കോഴ്‌സില്‍ 40 പേര്‍ക്കാണ് പ്രവേശനം. പി അബ്ദുല്‍ മജീദ് മദനിയാണ് ഇന്‍സ്ട്രക്ടര്‍.