സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് കാസര്‍ഗോഡ് ചാപ്റ്റര്‍ ആരംഭിച്ചു
കാസര്‍ഗോഡ്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ അനൗപചാരിക വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് കാസര്‍ഗോഡ് ചാപ്റ്റര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡണ്ട് ഡോ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി അബ്ദുറഊഫ് മദനി, കാസര്‍ഗോഡ് ഖുര്‍ആന്‍ പഠനകേന്ദ്രം കോഡിനേറ്റര്‍ വി ഹബീബ്, ഡോ. കെ എ നവാസ്, അബൂബക്കര്‍ സിദ്ദീഖ് മാക്കോട്, ബഷീര്‍ പട്‌ല പ്രസംഗിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുളള 40 ഓളം പേര്‍ 16 മാസ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സില്‍ പഠിതാക്കളായി ചേര്‍ന്നിട്ടുണ്ട്. പ്രമാണ ബോധ്യത്തോടെ ഇസ്‌ലാമിക നിയമങ്ങളും സംസ്‌കാരവും പഠിച്ച് മസ്സിലാക്കാന്‍ സാധിക്കുന്ന ഹൃസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണിത്.