സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ആരംഭിച്ചു
കൊടുവള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതിയുടെ കീഴില്‍ ആരംഭിക്കുന്ന സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ കൊടുവള്ളി ചാപ്റ്റര്‍ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദു വെള്ളറ നിര്‍വഹിച്ചു. ചെയര്‍മാന്‍ എം പി മൂസ അധ്യക്ഷത വഹിച്ചു. ഹുസയിന്‍കുട്ടി ഹാജി പ്രാവില്‍, ആര്‍ സി സാദിഖ്, വി പി മുജീബുറഹ്മാന്‍, എം കെ പോക്കര്‍ സുല്ലമി പ്രസംഗിച്ചു. ഖുര്‍ആന്‍ പഠനം, ഹദീസ് പാഠം, പ്രാര്‍ഥനകള്‍, വിശ്വാസം, കര്‍മം, ധര്‍മം, സംസ്‌കാരം, വ്യക്തി, കുടുംബം, സമൂഹം എന്നിവ ഉള്‍പെടുന്നതാണ് സിലബസ്. ഒരു വര്‍ഷത്തെ കോഴ്‌സില്‍ 40 പേര്‍ക്കാണ് പ്രവേശനം. ഒ അബ്ദുല്ലത്തീഫ് മദനിയാണ് ഇന്‍സ്ട്രക്ടര്‍.