3 Tuesday
December 2024
2024 December 3
1446 Joumada II 1

SHE സ്‌കോളര്‍ഷിപ്പ് ജനുവരി 31 വരെ അപേക്ഷിക്കാം

ഡാനിഷ് അരീക്കോട്‌


സയന്‍സിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പദ്ധതിയാണ് ഇന്‍സ്പയര്‍ പദ്ധതിയുടെ ഭാഗമായുള്ള ഷീ (SHE: Scholarship for Higher Education) സ്‌കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം. പ്രതിമാസം 5,000 രൂപ (വര്‍ഷത്തില്‍ 60,000 രൂപ)യാണ് സ്‌കോളര്‍ഷിപ്പ്. കൂടാതെ, മെന്റര്‍ഷിപ്പ് പ്രതിവര്‍ഷം 20,000 രൂപ.

ആര്‍ക്കൊക്കെ അപേക്ഷിക്കാം:
(1) 2021-ല്‍ പ്ലസ്ടു ജയിച്ച്, അതതു ബോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന 1% പേരില്‍പ്പെട്ട്, നാച്വറല്‍/ ബേസിക് സയന്‍സില്‍ B.Sc, BS, Integrated M.Sc / MS കോഴ്‌സിനു പഠിക്കുന്നവര്‍.
(2). JEE അഡ്വാന്‍സ്ഡ്, NEET പരീക്ഷകളിലെ ആദ്യ 10,000 റാങ്കില്‍പ്പെട്ട് ഇന്ത്യയില്‍ നാച്വറല്‍/ ബേസിക് സയന്‍സ് B.Sc, BS, Integrated M.Sc / MS പഠിക്കുന്നവര്‍
(3). KVPY നേടി, നാച്വറല്‍/ ബേസിക് സയന്‍സില്‍ ബാച്‌ലര്‍/ മാസ്റ്റര്‍ പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍
(4). നാഷനല്‍ ടാലന്റ് സേര്‍ച് എക്‌സാമിനേഷന്‍ (NTSE)/ ജഗദീഷ് ബോസ് നാഷനല്‍ ടാലന്റ് സേര്‍ച്ച് (JBNSTS) സ്‌കോളര്‍മാര്‍, ഇന്റര്‍നാഷനല്‍ ഒളിംപ്യാഡ് മെഡലിസ്റ്റ് എന്നീ വിഭാഗങ്ങളില്‍പ്പെട്ട് നാച്വറല്‍/ ബേസിക് സയന്‍സില്‍ ബാച്‌ലര്‍/ മാസ്റ്റര്‍ പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍.
(5) ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, അസ്‌ട്രോഫിസിക്‌സ്, അസ്‌ട്രോണമി, ഇലക്ട്രോണിക്‌സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്‌സ്, ജിയോകെമിസ്ട്രി, അറ്റ്‌മോസ്ഫറിക് സയന്‍സസ്, ഓഷ്യാനിക് സയന്‍സസ് എന്നിങ്ങനെ 18 പഠനവിഷയങ്ങളിലൊന്ന് പഠിക്കുന്നവരായിരിക്കണം.
ഒരാള്‍ ഒരു അപേക്ഷയേ അയക്കാവൂ. രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ മതി. തപാലില്‍ അയയ്‌ക്കേണ്ടതില്ല. 2020ല്‍ +2 ജയിച്ച് ഉയര്‍ന്ന 1% പേരില്‍ പെട്ടവരുടെ കുറഞ്ഞ മാര്‍ക്ക് (കട്ട്ഓഫ്%) പരീക്ഷാ ബോര്‍ഡ് തിരിച്ച് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. കേരള സിലബസ് 98.58%, CBSE 95.60%, ICSE 96.80%. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും www.onlineinspire.gov.in സന്ദര്‍ശിക്കുക.

ക്ലാറ്റ് 2022:
അവസാന തീയതി മാര്‍ച്ച് 22
കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് അടുത്ത വര്‍ഷത്തെ ക്ലാറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം മുതല്‍ രണ്ട് തവണ ക്ലാറ്റ് പരീക്ഷ നടത്തും. മെയ് എട്ടിനാണ് ആദ്യ പരീക്ഷ. 2022 ജനുവരി ഒന്നിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം പ്രോഗ്രാമുകളിലേക്കാണ് പരീക്ഷ. ബിരുദത്തിന് പ്ലസ്ടു ആണ് യോഗ്യത. അവസാനവര്‍ഷ ബോര്‍ഡ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എല്‍ എല്‍ ബി പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ക്ലാറ്റ് LLMന് അപേക്ഷിക്കാം. ഡിസംബര്‍ 18-നാണ് രണ്ടാമത്തെ പരീക്ഷ. കൗണ്‍സിലിംഗ് ഫീ 50,000 രൂപയില്‍ നിന്ന് 30,000 രൂപയാക്കി കുറച്ചു. സംവരണ വിഭാഗക്കാര്‍ക്ക് 20,000 രൂപ. വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.consortiumofnlus.ac.in സന്ദര്‍ശിക്കുക.


ടിസ്സ് പ്രവേശനം: ഫെബ്രുവരി 7 വരെ
അപേക്ഷിക്കാം

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ (tiss) പിജി വിഷയങ്ങള്‍ക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഫെബ്രുവരി 26ന്.

മുംബൈയിലെ പ്രോഗ്രാമുകള്‍:
(1) എം എ: ഡവലപ്‌മെന്റ് സ്റ്റഡീസ്, എജ്യുക്കേഷന്‍, ഹ്യൂമന്‍ റിലേഷന്‍സ് മാനേജ്‌മെന്റ് & ലേബര്‍ റിലേഷന്‍സ്, ലേബര്‍ സ്റ്റഡീസ് & പ്രാക്ടീസ്, മീഡിയ & കള്‍ചറല്‍ സ്റ്റഡീസ്, ഓര്‍ഗനൈസേഷന്‍ ഡവലപ്‌മെന്റ്, ചേഞ്ച് & ലീഡര്‍ഷിപ്, സോഷ്യല്‍ ഓന്‍ട്രപ്രണര്‍ഷിപ്, വിമന്‍സ് സ്റ്റഡീസ്, അപ്ലൈഡ് സൈക്കോളജി, എജ്യുക്കേഷന്‍ (എലിമെന്ററി), സോഷ്യല്‍ വര്‍ക്ക് (ചില്‍ഡ്രന്‍ & ഫാമിലീസ്/ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ & ഡവലപ്‌മെന്റ് പ്രാക്ടീസ്/ ക്രിമിനോളജി & ജസ്റ്റിസ് / ദലിത് & െ്രെടബല്‍ സ്റ്റഡീസ് & ആക്ഷന്‍ ഡിസബിലിറ്റി സ്റ്റഡീസ് & ആക്ഷന്‍/ ലൈവ് ലിഹുഡ്‌സ് & സോഷ്യല്‍ ഓന്‍ട്രപ്രണര്‍ഷിപ്/ മെന്റല്‍ ഹെല്‍ത്ത്/ പബ്ലിക് ഹെല്‍ത്ത്/ വിമന്‍ സെന്റേഡ് പ്രാക്ടീസ്).
(2) ങഅ/ങടര: ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്‍വയണ്‍മെന്റ് ക്ലൈമറ്റ് ചേഞ്ച് & സസ്റ്റയിനബിള്‍ സ്റ്റഡീസ്, റെഗുലേറ്ററി പോളിസി & ഗവേണന്‍സ്, അര്‍ബന്‍ പോളിസി & ഗവേണന്‍സ്, വാട്ടര്‍ പോളിസി & ഗവേണന്‍സ് അനലിറ്റിക്‌സ്.
(3) മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
(4) എല്‍എല്‍എം അക്‌സസ് ടു ജസ്റ്റിസ്
(5) എംഎല്‍ഐഎസ് (ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ്)
(6) മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (ഹെല്‍ത്ത് പോളിസി, ഇക്കണോമിക്‌സ് & ഫിനാന്‍സ്/സോഷ്യല്‍ എപ്പിഡെമിയോളജി/ ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍)
(7) ഇന്റഗ്രേറ്റഡ് ബി എഡ്, എം എഡ്
സമാന പ്രോഗ്രാമുകള്‍ തുല്‍ജാപ്പൂര്‍ (4 വിഷയങ്ങള്‍), ഹൈദരാബാദ് (6), ഗുവാഹത്തി (8) കേന്ദ്രങ്ങളിലുണ്ട്. അപേക്ഷിക്കാന്‍ www.tiss.edu സന്ദര്‍ശിക്കുക.

Back to Top