29 Sunday
June 2025
2025 June 29
1447 Mouharrem 3

ഇബ്‌റാഹീം സുലൈമാന്‍ സേട്ട് സ്‌കോളര്‍ഷിപ്പ്

ഡാനിഷ് അരീക്കോട്‌


2020-21 അധ്യയന വര്‍ഷം ഉര്‍ദു ഒന്നാം ഭാഷയായെടുത്ത് എസ് എസ് എല്‍ സിയും ഉര്‍ദു രണ്ടാംഭാഷയായെടുത്ത് പ്ലസ്ടുവും പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഇബ്‌റാഹീം സുലൈമാന്‍ സേട്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.minority welfare.kerala.gov.in വെബ്‌സെറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300524.

അസിം പ്രേംജി യൂണിവേഴ്‌സിറ്റി:
പി ജി കോഴ്‌സുകള്‍

ബംഗളൂരുവില്‍ സ്ഥിതി ചെയ്യുന്ന അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എം എ ഡെവലപ്പ്‌മെന്റ്, എം എ എക്കണോമിക്‌സ്, എം എ എഡ്യൂക്കേഷന്‍, എം എ പബ്ലിക്ക് പോളിസി & ഗവര്‍ണന്‍സ്, എല്‍ എല്‍ എം ഇന്‍ ലോ & ഡവലപ്പ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി ഫെബ്രുവരി 28. മാര്‍ച്ച് 13-നാണ് പ്രവേശന പരീക്ഷ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എപ്രിലില്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും azimpremjiuniversity.edu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

AICTE പിജി സ്‌കോളര്‍ഷിപ്പ്
GATE/GPAT/SEED യോഗ്യതയോടെ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്റെ AICTE പിജി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് തുക പ്രതിമാസം 12,400 രൂപ. രണ്ട് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. M.Arch/M.Tech/M.Pharm/ M. Des പ്രോഗ്രാമുകള്‍ക്ക് 2021-22ല്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന സമയത്ത് സാധുവായ GATE/GPAT/SEED സ്‌കോര്‍ ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കാന്‍ https://pgscholarship.aicteindia.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ഫെബ്രുവരി 28.

കമ്പയിന്‍ഡ് ഹയര്‍ സെക്കണ്ടറി
ലെവല്‍ പരീക്ഷ

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) നടത്തുന്ന കമ്പയിന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷക്ക് (CHSL) അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. 18-27 വയസ്സ് വരെയാണ് പ്രായപരിധി (റിസര്‍വേഷന്‍ വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ട്). 100 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍, എസ് സി, എസ് ടി, വികലാംഗര്‍, വിമുക്തഭടന്‍മാര്‍, എന്നിവര്‍ക്ക് ഫീസില്ല. അവസാന തിയതി മാര്‍ച്ച് 7. മാര്‍ച്ച് 11 മുതല്‍ 15 വരെ അപേക്ഷ ഫോമില്‍ തിരുത്തലുകള്‍ വരുത്താം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://ssc.nic.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കുസാറ്റില്‍ വിവിധ
കോഴ്‌സുകള്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) 2022-23 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. വിവിധ ബാച്ചിലര്‍/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT) വഴിയാണ്. കോഴ്‌സുകള്‍: ബി ടെക്: സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫയര്‍ ആര്‍ക്കിടെക്ച്ചര്‍ & ഷിപ്പ് ബില്‍ഡിംഗ്, പോളിമര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍. പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍: ഫോട്ടോണിക്‌സ്, മാത്‌സ്/ ഫിസിക്‌സ്/ കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് (എ ഐ & ഡാറ്റാ സയന്‍സ്), ബി-വോക്, വിവിധ എല്‍ എല്‍ ബി കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും admissions.cusat.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി മാര്‍ച്ച് 7 (ലേറ്റ് ഫീ നല്‍കി മാര്‍ച്ച് 14 വരെയും അപേക്ഷിക്കാം).

Back to Top