12 Thursday
June 2025
2025 June 12
1446 Dhoul-Hijja 16

സ്്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ദാനിഷ് അരീക്കോട്‌


ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് (CA)/കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ് (CMA), കമ്പനി സെക്രട്ടറിഷിപ്പ് (CS) എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.
ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള എ പി എല്‍ വിഭാഗത്തെ പരിഗണിക്കുന്നതാണ്. ഇന്റര്‍മീഡിയേറ്റ്, ഫൈനല്‍ വര്‍ഷങ്ങളില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനര്‍ഹത. 60% മാര്‍ക്ക് നേടുന്ന പ്ലസ് 2/ ബി കോം അല്ലെങ്കില്‍ മറ്റു ബിരുദധാരികളില്‍ നിന്നും മെറിറ്റിന്റേയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ബി പി എല്‍ വിഭാഗക്കാര്‍ നിര്‍ബന്ധമായും കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 15,000/ രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 4.
ഹാജരാക്കേണ്ട രേഖകള്‍
അപേക്ഷകരുടെ രജിസ്‌ട്രേഷന്‍ പ്രിന്റൗട്ട്,
എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് സി, ഡിഗ്രി തുടങ്ങിയവയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ഇന്റര്‍ മീഡിയറ്റ് വിദ്യാര്‍ഥിയാണെങ്കില്‍ ഫൗണ്ടേഷന്‍ പാസ്സായ സര്‍ട്ടിഫിക്കറ്റും ഇന്റര്‍മീഡിയറ്റിന് ചേര്‍ന്ന രേഖയും സമര്‍പ്പിക്കുക. ഫൈനല്‍ വിദ്യാര്‍ഥിയാണെങ്കില്‍ ഇന്റര്‍ മീഡിയറ്റ് പാസ്സായ സര്‍ട്ടിഫിക്കറ്റും ഫൈനലിന് ചേര്‍ന്ന രേഖയും സമര്‍പ്പിക്കേണ്ടതാണ്.
പ്രസ്തുത കോഴ്‌സിന് പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍
അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകര്‍പ്പ്
ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ എന്‍ പി ആര്‍ കാര്‍ഡിന്റെ പകര്‍പ്പ്,
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്.
കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അല്ലെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
വരുമാന സര്‍ട്ടിഫിക്കറ്റ് (അസ്സല്‍) വില്ലേജ് ഓഫീസില്‍ നിന്ന്
റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് (ബി പി എല്‍ എന്ന് തെളിയിക്കുന്നതിന്)

Back to Top