16 Friday
January 2026
2026 January 16
1447 Rajab 27

റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം

ഡാനിഷ് അരീക്കോട്‌


സാങ്കേതിക മേഖലകളിലെ പഠനം പ്രോത്സാഹിപ്പിക്കാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ബിരുദ തലത്തില്‍ 60-ഉം പിജി തലത്തില്‍ 40-ഉം സ്‌കോളര്‍ഷിപ്പുകള്‍ ഫൗണ്ടേഷന്‍ നല്‍കും. യോഗ്യത: മുഴുവന്‍സമയ ബിരുദ/ ബിരുദാനന്തര ബിരുദ ആദ്യ വര്‍ഷ വിദ്യാര്‍ഥിയാകണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗ്, ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളില്‍ ഏതെങ്കി ലും ഒന്നാകണം. ബിരുദ അപേക്ഷകര്‍ ഖഋഋ മെയിന്‍ പേപ്പര്‍ ഒന്നിന്റെ കോമണ്‍ റാങ്ക്പട്ടികയില്‍ 35,000ത്തിനകം റാങ്ക് നേടണം. ബിരുദാനന്തരബിരുദ അപേക്ഷകര്‍ 550-1000 പരിധിയില്‍ ഗേറ്റ് സ്‌കോര്‍ നേടിയവരോ ബിരുദതലത്തില്‍ കുറഞ്ഞത് 7.5 CGPA നേടിയവരോ ആക ണം.
അപേക്ഷകര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടോ എന്നറിയാന്‍ www.scholarships.reliancefoundation.org ല്‍ ഉള്ള ചോദ്യാവലിക്ക് ഉത്തരം നല്‍കിയാല്‍ മനസ്സിലാക്കാം. അര്‍ഹതയുണ്ടെങ്കില്‍ അപേക്ഷിക്കാനുള്ള ലിങ്ക് ലഭിക്കും. അവസാന തീയതി ഫെബ്രുവരി 14.

കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍
പി ജി പ്രവേശനം


തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ എം എഫ് എ (പെയിന്റിങ്), എം എഫ് എ (സ്‌കള്‍പ്ചര്‍) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും കോളജ് ഓഫീസില്‍ നിന്ന് 105 രൂപയ്ക്കു നേരിട്ടും 140 രൂപയ്ക്കു തപാല്‍ മുഖേനയും ലഭിക്കും. എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 55 രൂപ, 90 രൂപയ്ക്ക് അപേക്ഷ ലഭിക്കും. അപേക്ഷാഫോറം തപാലില്‍ ലഭിക്കേണ്ടവര്‍ 140 രൂപയുടെ (എസ് സി/ എസ് ടി 90 രൂപ) ഡി ഡി പ്രിന്‍സിപ്പല്‍, കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് കേരള, തിരുവനന്തപുരം എന്ന പേരില്‍ എടുക്കണം. അപേക്ഷ ഫെബ്രുവരി 14 വരെ സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ പ്രിന്‍സിപ്പല്‍, കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് കേരള, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം.

Back to Top