ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലമാണ് റമദാന്‍ – സയ്യിദ് സുല്ലമി
കുവൈത്ത്: പാപങ്ങള്‍കൊണ്ട് ഊഷരമായികിടക്കുന്ന മനുഷ്യമനസ്സിലേക്ക് അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന കുളിര്‍ മഴയാണ് വിശുദ്ധ റമദാനെന്ന് സയ്യിദ് സുല്ലമി പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ‘അഹ്‌ലന്‍ വ സഹ്‌ലന്‍ യാ റമദാന്‍’ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഔക്കാഫ് ജാലിയാത്തിലെ ശൈഖ് മുഹമ്മദ് അലി അബ്ദുല്ല സംഗമം ഉദ്ഘാടനം ചെയ്തു. ഐ ഐ സി ഉപാധ്യക്ഷന്‍ അബൂബക്കര്‍ സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, നാസര്‍ മുട്ടില്‍, ഷാനിബ് പേരാമ്പ്ര പ്രസംഗിച്ചു.