3 Monday
August 2026
2026 August 3
1448 Safar 18

സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കരുത്


വടകര: കേരളത്തില്‍ നിലനിന്നുപോരുന്ന വിവിധ മതവിശ്വാസികള്‍ക്കിടയിലെ സൗഹൃദാന്തരീക്ഷവും പരസ്പര സ്‌നേഹ ബഹുമാനങ്ങളും തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിച്ചുകൂടെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് നോര്‍ത്ത് ജില്ലാ കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന വൈ.പ്രസിഡന്റ് കെ എം കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, ആക്ടിങ് പ്രസിഡന്റ് കാസിം മാസ്റ്റര്‍, ജില്ലാ സെക്രട്ടറി ജലീല്‍ കിഴൂര്‍, ട്രഷറര്‍ അഹമ്മദ്കുട്ടി, റഫീഖ് കിനാലൂര്‍, ഷാനവാസ് ചാലിക്കര, സുബൈര്‍ കോട്ടക്കല്‍, താജുദ്ദീന്‍ നന്തി, അരീഫ കിഴൂര്‍, ഫാസില്‍ നടുവണ്ണൂര്‍, ബഷീര്‍ കൊല്ലം, സമദ് കോട്ടക്കല്‍, അഷ്‌റഫ് പൂക്കാട്, കാസിം നൊച്ചാട്, റഷീദ് നൊച്ചാട് പ്രസംഗിച്ചു.

Back to Top