സുഊദി ദേശീയ വെളിച്ചം സംഗമം സമാപിച്ചു

ജിദ്ദ: സുഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിച്ച വെളിച്ചം സുഊദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെയും ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ പഠിതാക്കളുടെയും ദേശീയ സംഗമം സമാപിച്ചു. ഇസ്ലാഹി സെന്റര്‍ ജിദ്ദ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിസി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പഠനത്തിനും പ്രചാരണത്തിനും മലയാളി സമൂഹവും ഇസ്ലാഹി സെന്ററും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി മുഖ്യ പ്രഭാഷണം നടത്തി. അക്ഷര വായനക്കപ്പുറം അക്ഷരങ്ങളെ ചേര്‍ത്തുവെച്ചുള്ള ആശയ പഠനം നടത്തുമ്പോള്‍ മാത്രമേ ഉള്‍ക്കാഴ്ച കൊണ്ട് ഖുര്‍ആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ജെ എന്‍ എച്ച് മാനേജിംഗ് ഡയറക്ടര്‍ വി പി മുഹമ്മദ് അലി, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, പി എ അമീറലി പ്രസംഗിച്ചു.
വനിതാ സംഗമത്തില്‍ ബുശ്റ നജാത്തിയ പ്രഭാഷണം നടത്തി. ഷറീന ഷഫീഖ്, ഷമിയത്ത് അന്‍വര്‍, നിഷാത്ത് ഷമീര്‍ പ്രസംഗിച്ചു. ‘ഖുര്‍ആന്‍ വെളിച്ചം’ സെഷന് മുനീര്‍ ഹാദി, ഷമീര്‍ സ്വലാഹി, സഹല്‍ ഹാദി നേതൃത്വം നല്കി. ഇഖ്ബാല്‍ കൊടക്കാട് ‘വെളിച്ചം നാള്‍വഴികള്‍’ അവതരിപ്പിച്ചു. വെളിച്ചം ഓണ്‍ലൈന്‍ പരീക്ഷാ ഫലപ്രഖ്യാപനം ഷാജഹാന് ചളവറയും വെളിച്ചം റമദാന് പ്രഖ്യാപനം സലീം കടലുണ്ടിയും നിര്‍വഹിച്ചു.
വെളിച്ചം സുഊദി ഓണ്‍ലൈന്‍ നാലാംഘട്ട പരീക്ഷയില്‍ സല്‍മ അബ്ദുല്‍ഖാദര്‍ (ദുബയ്), ഷിഫ്ന മലപ്പുറം, പി കെ ഹസീന ഐക്കരപ്പടി എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. പി എന്‍ മുസ്തഫ ഒതായി, എന്‍ ജമീല പുളിക്കല്‍, സി എം ഫസ്ന റിയാദ്, ഷഹനാസ് അല്‍താഫ് ദമ്മാം, റുക്സാന ഷമീം വേങ്ങര, സാജിദ റിയാദ്, ആമിനാ സാലിഹ് ജിദ്ദ, അഹാന അസീസ് ബുറൈദ, ഹസീന അറക്കല്‍ ജിദ്ദ, നിലൂഫര്‍ അന്‍സാര്‍ ദമ്മാം, ഹസീന വണ്ടൂര്‍, നൗഷില റിയാദ് എന്നിവര്‍ നാലു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. സുഊദി ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി പ്രസിഡന്റ് ഫാറൂഖ് സ്വലാഹി സ്വാഗതവും ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ നന്ദിയും പറഞ്ഞു.
