സുഊദി ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതിക്ക് പുതിയ നേതൃത്വം; ഫാറൂഖ് സ്വലാഹി പ്രസിഡന്റ്, സലീം കടലുണ്ടി സെക്രട്ടറി, ഹംസ നിലമ്പൂര്‍ ട്രഷറര്‍
ജിദ്ദ: സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സലാഹ് കാരാടന്‍ (ചെയര്‍മാന്‍), ഫാറൂഖ് സ്വലാഹി ജുബൈല്‍ (പ്രസിഡന്റ്), സലീം കടലുണ്ടി (ജന. സെക്രട്ടറി), ഹംസ നിലമ്പൂര്‍ ജിദ്ദ (ട്രഷറര്‍), സയ്യിദ് സുല്ലമി തുറൈഫ്, ബഷീര്‍ മാമാങ്കര, ഹസ്‌കര്‍ ഒതായി, സുല്‍ഫിക്കര്‍ ബുറൈദ, ഉബൈദ് കക്കോവ് ഖോബാര്‍ (വൈ.പ്രസിഡന്റ്), ഷാജഹാന്‍ ചളവറ റിയാദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി) ജരീര്‍ വേങ്ങര ജിദ്ദ, അയ്യൂബ് കടലുണ്ടി ദമ്മാം, അബ്ദുല്‍ അഹദ് അല്‍ഹസ്സ, വഹീദുദ്ദീന്‍ ദമ്മാം (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. ഉമര്‍ ഉമരി ദമ്മാം, അബ്ദുല്‍ഹമീദ് മടവൂര്‍, അബ്ദുറഹീം ഫാറൂഖി ബുറൈദ, യൂസുഫ് കൊടിഞ്ഞി റിയാദ്, അന്‍ഷാദ് കോബാര്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.