സുഊദി ദേശീയ കാമ്പയിന് ദമ്മാം ഏരിയയില്‍ തുടക്കമായി
ദമ്മാം: കുടുംബത്തിലും സമൂഹത്തിലും ധാര്‍മികത നിലനിര്‍ത്താനായാല്‍ സാമൂഹിക സുരക്ഷ കൊണ്ടുവരാനാവുമെന്ന് സുഊദി ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ നടത്തുന്ന ‘സാമൂഹ്യ സുരക്ഷക്ക് ധാര്‍മിക ജീവിതം’ കാമ്പയിന്റെ ദമ്മാം ഏരിയ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയും ധാര്‍മികബോധമുള്ള തലമുറയെ നന്മയുടെ പാതയിലൂടെ കെട്ടിപ്പടുക്കാന്‍ വിശ്വാസികള്‍ മുന്‍കയ്യെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അല്‍മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാസിം ഷാജഹാന്‍ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂസുഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ സുല്ലമി പ്രമേയ പ്രഭാഷണം നടത്തി. പി ടി അലവി, നസ്‌റുല്ല അബ്ദുല്‍കരീം, പി കെ ജമാല്‍ പ്രസംഗിച്ചു.