സുഊദി ദേശീയ കാമ്പയിന്‍ ജിദ്ദയില്‍ പ്രചാരണത്തിന് തുടക്കമായി

ജിദ്ദ: സുരക്ഷിത സമൂഹത്തിന് ധാര്‍മികത അനിവാര്യമാണെന്ന് അബ്ദുറഹിം അരീക്കോട് അഭിപ്രായപ്പെട്ടു. ‘സാമൂഹ്യ സുരക്ഷക്ക് ധാര്‍മിക ജീവിതം’ സുഊദി ഇസ്‌ലാഹി സെന്റര്‍ ദേശീയ കാമ്പയിന്റെ ജിദ്ദ ഏരിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈ.പ്രസിഡന്റ് ഹംസ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. അഫ്താഷ് ചാലിയം പ്രമേയ പ്രഭാഷണം നടത്തി. ഇസ്‌ലാഹി സെന്റര്‍ ദേശീയ ജന. സെക്രട്ടറി ജരീര്‍ വേങ്ങര, പ്രിന്‍സാദ് പാറായി പ്രസംഗിച്ചു. ക്യാമ്പയിന്റെ ഭാഗമായി സൗഹൃദ സദസ്, പ്രവര്‍ത്തക സംഗമം, യൂത്ത് മീറ്റ്, വനിതാ സംഗമം, ടീന്‍സ് മീറ്റ്, മത സൗഹാര്‍ദ സംഗമം, മീഡിയ സെമിനാര്‍ എന്നിവ നടത്തും.
