സുഊദിയുമായി ബന്ധം സ്ഥാപിക്കാന്‍ താല്‍പര്യമറിയിച്ച് ഇസ്‌റാഈല്‍

സുഊദി അറേബ്യയുമായും ഇന്തോനേഷ്യയുമായും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി ഇസ്‌റാഈല്‍. ‘അബ്രഹാം ഉടമ്പടി’യുടെ ഭാഗമായി യു എ ഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നിവക്ക് പുറമെ കൂടുതല്‍ രാഷ്ട്രങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഇസ്‌റാഈല്‍. ”ഞങ്ങള്‍ പ്രാധാന്യം നല്‍കുന്ന രാഷ്ട്രങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിക്കുകയാണെങ്കില്‍, ഇന്തോനേഷ്യ അതിലൊന്നാണ്. തീര്‍ച്ചയായും സുഊദി അറേബ്യയുമുണ്ട്. എന്നാല്‍ ഇതിന് സമയമെടുക്കും” – യേര്‍ ലാപിഡ് ഇസ്‌റാഈല്‍ ആര്‍മി റേഡിയോയോട് സംസാരിക്കുകയായിരുന്നു.
