8 Thursday
January 2026
2026 January 8
1447 Rajab 19

സറോഗസി

ജലീല്‍ കുഴിപ്പുറം


ഇന്നലെ ഞാനന്തിയുറങ്ങിയ
ഇരുട്ടു മുറിയെവിടെ?
ഞാനിന്നേതോ മുറ്റത്ത്
അതിഥിയായിരിക്കുന്നുവല്ലോ!

ചുറ്റും ബഹളിമ
കണ്ണഞ്ചിപ്പിക്കുന്ന ശബളിമ
എത്ര മനോഹരമീ
ഭൂമി.

പേറ്റുനോവറിയാത്തൊരമ്മയത്രെ
ഇന്നെനിക്ക് പോറ്റമ്മ
നോവറിഞ്ഞൊരാ അമ്മ
ഇന്നേതു വിരഹ തീരത്താണാവോ?
ആരാണെന്നമ്മ
ഭ്രൂണം പകുത്തവളോ
പാത്രമൊരുക്കിയവളോ?

പെറ്റമ്മയുടെ
ചൂടുപറ്റാന്‍
കഴിയാഞ്ഞൊരു കുഞ്ഞിന്‍
പ്രതികാര ദാഹമത്രെ
വൃദ്ധസദനം!

* സറോഗസി (വാടക ഗര്‍ഭധാരണ പ്രക്രിയ)

Back to Top