സര്‍ക്കാരിന്റെ വികസന നയം
ടി പി എം ബിശ്ര്‍ മോങ്ങം
ഒരു നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും എല്ലാ പ്രദേശങ്ങളുടെയും സമഗ്ര വികസനം സാധ്യമാകുമ്പോഴേ ആ നാട് വികസിക്കുക. ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുത്താല്‍ മലബാറിനോടുള്ള ഈ വിവേചനം വ്യക്തമാണ്.
മലബാറിന്റെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് ഇച്ഛാശക്തിയോടെയുള്ള നടപടികള്‍ വേണം. കഴിഞ്ഞ കാലങ്ങളില്‍ മലബാര്‍ മേഖലയുടെ വികസനം മുരടിച്ചതില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ ഈ പിന്നാക്ക മേഖലയെ സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. കേരളം കാലാകാലങ്ങളില്‍ ഭരിച്ചവര്‍ മലബാര്‍ മേഖലയെ അര്‍ഹമായ അളവില്‍ പരിഗണിച്ചിട്ടില്ല എന്ന സത്യത്തിനുനേരെ ഇനിയും കണ്ണടച്ചിരുന്നുകൂടാ.