സര്‍ഗോത്സവ്
പുളിക്കല്‍: കൊണ്ടോട്ടി മണ്ഡലം എം എസ് എം, സി ഐ ഇ ആര്‍ സമിതികള്‍ മദ്‌റസ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സര്‍ഗോത്സവം സമാപിച്ചു. പുളിക്കല്‍ എബിലിറ്റി കാമ്പസ്സില്‍ നടന്ന കലോത്സവത്തില്‍ മദ്‌റസത്തുല്‍ ഫുര്‍ഖാന്‍ പുളിക്കല്‍ ജേതാക്കളായി. മനാറുല്‍ ഹുദാ മദ്‌റസ അരൂര്‍ രണ്ടാം സ്ഥാനവും മദ്‌റസത്തു സലഫിയ്യ കൊട്ടപ്പുറം മൂന്നാംസ്ഥാനവും നേടി. വിജയികള്‍ക്ക് ചുണ്ടക്കാടന്‍ മുഹമ്മദലി, സാഹിര്‍, എ കെ ജമാല്‍ ഫാറൂഖി ട്രോഫികള്‍ വിതരണം ചെയ്തു.