പി പി സറീജ് മദനി
വി കെ ജാബിര്‍
പൂനൂര്‍: സജീവ ഇസ്‌ലാഹീ പ്രവര്‍ത്തകന്‍ പി പി സറീജ് മദനി (44) നിര്യാതനായി. താമരശ്ശേരി കോരങ്ങാട് പൂളക്കാംപൊയില്‍ സ്വദേശിയാണ്. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) താമരശ്ശേരി യൂണിറ്റ് സെക്രട്ടറിയും വയനാട് അച്ചൂരാനം ഗവ. എല്‍ പി സ്‌കൂള്‍ അറബി അധ്യാപകനുമായിരുന്നു. കെ എ ടി എഫ് വൈത്തിരി ഉപജില്ല വൈസ് പ്രസിഡന്റും ഊര്‍ജസ്വലനായ സംഘടനാ പ്രവര്‍ത്തകനുമായിരുന്നു. ശാരീരികമായ പ്രയാസങ്ങള്‍ അവഗണിച്ച് നിരവധി പേര്‍ക്ക് വീട് നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ സംഘടിപ്പിച്ചും ചികിത്സാ ഉപകരണങ്ങള്‍ ലഭ്യമാക്കിയും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടന്ന അദ്ദേഹം കടുത്ത രോഗബാധയെ തുടര്‍ന്ന് രണ്ടു മാസത്തിലേറെ ചികിത്സയിലായിരുന്നു.
വിപുലമായ സൗഹൃദബന്ധത്തിന് ഉടമയായ അദ്ദേഹം, ഒരിക്കല്‍ പരിചയപ്പെട്ടവരെ ഒരിക്കലും മറക്കാതെ സൗഹൃദം നിലനിര്‍ത്തുന്നതില്‍ നിര്‍ബന്ധ ബുദ്ധി പുലര്‍ത്തിയിരുന്നു. താമരശ്ശേരി ഗവ. എല്‍ പി സ്‌കൂളിലും കോരങ്ങാട് ഗവ. യു പി സ്‌കൂളിലും അറബി അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് പൂര്‍വ വിദ്യാര്‍ഥിയാണ്. ഭാര്യ ഹാജറ (പുല്ലാളൂര്‍). മകള്‍: തമന്ന മെഹബിന്‍. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കിയും കുടുംബത്തിന് ക്ഷമയും സ്ഥൈര്യവും നല്‍കിയും അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍).