സന്നദ്ധ സേവന പ്രവര്‍ത്തകരെ ആദരിച്ചു
ചങ്ങരംകുളം: കൊറോണ രോഗികള്‍ക്കു സേവനം ചെയ്യുകയും മരണപ്പെടുന്നവരെ മറവു ചെയ്യുന്നതിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ചങ്ങരംകുളം ഏരിയയിലെ 13 സന്നദ്ധ സേവന പ്രവര്‍ത്തകരെ കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റി ആദരിച്ചു. എം ജി എം സംസ്ഥാന ട്രഷറര്‍ റുക്‌സാന വാഴക്കാട് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി സഹീര്‍, പഞ്ചായത്ത് മെമ്പര്‍ കുഞ്ഞു കോക്കൂര്‍, പി പി എം അശ്‌റഫ്, പി പി ഖാലിദ്, കെ വി മുഹമ്മദ്, അബ്ദുല്ലക്കുട്ടി കാരുണ്യം. എം അബ്ബാസ് അലി, എ വി അബ്ദുറു, കെ വി റൗളത്ത്, പി ഐ റാഫിദ, സഫിയ നൗഷാദ്, പ്രിന്‍സി സ്റ്റാന്‍ലി, സുബൈര്‍ സിന്ദഗി. നൗഷാദ് ഐങ്കലം, ശഫീഖ് ട്രോമാകെയര്‍, റഹിം അമയം, നിഹാല്‍ ഫാറൂഖി പ്രസംഗിച്ചു.