സന്നയ്ക്ക് യാത്രാവിലക്ക്: വിമര്‍ശിച്ച് പുലിറ്റ്‌സര്‍ സമിതി

പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തക സന്ന ഇര്‍ഷാദ് മാട്ടൂവിന് ഇന്ത്യ അവാര്‍ഡ് സ്വീകരിക്കുന്നതിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ശക്തമായി വിമര്‍ശിച്ച് പുലിറ്റ്‌സര്‍ അവാര്‍ഡ് സമിതി. സന്ന ഇര്‍ഷാദ് മാട്ടൂവിനെ പരിപാടിയില്‍ നിന്ന് വിലക്കിയത് അത്യധികം വിവേചനപരമാണ് എന്നാണ് ഒക്ടോബര്‍ 20ന് ന്യൂയോര്‍ക്കില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ 2022ലെ പുലിറ്റ്‌സര്‍ പ്രൈസിന്റെ സഹ അധ്യക്ഷന്‍ ജോണ്‍ ഡാനിസെവ്‌സ്‌കി പറഞ്ഞത്.
