സന്ദേശ പ്രചാരണം
തിരൂര്‍: കേരള മൈത്രി സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലയില്‍ സന്ദേശ പ്രചാരണ പരിപാടികള്‍ നടന്നു. ജില്ലയിലെ വിവിധ മതമേലധ്യക്ഷന്മാര്‍ക്കും പ്രമുഖര്‍ക്കും ആരാധനാലയങ്ങള്‍ക്കും സന്ദേശ സ്‌നേഹോപഹാരങ്ങള്‍ കൈമാറി. വാഹന പ്രചാരണം, സൗഹൃദ സദസ്സ്, മാനവ മൈത്രി കൂട്ടായ്മ എന്നിവ ജില്ലയിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്നു. ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഷരീഫ് കോട്ടക്കല്‍, ഉപാധ്യക്ഷന്‍ റാഫി അറക്കല്‍, ജില്ലാ പ്രസിഡന്റ് ഖയ്യൂം കുറ്റിപ്പുറം, സെക്രട്ടറി ടി കെ എന്‍ ഹാരിസ്, ട്രഷറര്‍ നിയാസ് രണ്ടത്താണി നേതൃത്വം നല്‍കി.