7 Monday
July 2025
2025 July 7
1447 Mouharrem 11

സന്ദേശപ്രചാരണം

ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സന്ദേശ പ്രചാരണം സി എം മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കലാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുബാറക് അഹമ്മദ്, ഷമീര്‍ ഫലാഹി, എ പി നൗഷാദ്, സി കെ അസൈനാര്‍, ഷരീഫ മദനിയ, അസ്‌ലം, ഷാഹിദ് ഇക്ബാല്‍, ഷൈനി ഷമീര്‍, സഫല നസീര്‍, ഡോ. ബേനസീര്‍ കോയ തങ്ങള്‍, ഗഫുര്‍ റാവുത്തര്‍, എസ് എം ഷജീര്‍, ബഷീര്‍, പി എച്ച് അന്‍സില്‍ പ്രസംഗിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, സി ഐ ഇ ആര്‍ പൊതുപരീക്ഷാ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പുത്തൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സന്ദേശ പ്രചാരണ സംഗമം തെച്ചിയാട് സലഫി സെന്ററില്‍ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട, കെ പി അബ്ദുല്‍അസീസ് സ്വലാഹി, ഹുസൈന്‍ പുന്നക്കല്‍, അബ്ദുറഹിമാന്‍ തിരുവമ്പാടി, മുഹമ്മദ് ബഷീര്‍ തെച്ചിയാട്, കെ കെ റഫീഖ് ഓമശ്ശേരി, ഫൈസല്‍ സുല്ലമി പുത്തൂര്‍, മുജീബുറഹ്മാന്‍ കരുവമ്പൊയില്‍, അബ്ദുര്‍റസാഖ് കൊടുവള്ളി, റസാഖ് മലോറം, എം കെ പോക്കര്‍ സുല്ലമി, കെ എ അബൂബക്കര്‍ സലഫി പ്രസംഗിച്ചു.

Back to Top