സംയുക്ത കണ്‍വന്‍ഷന്‍
ഓമശ്ശേരി: ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി നവയാഥാസ്ഥിതികതക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്താന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സംയുക്ത കണ്‍വന്‍ഷന്‍ പദ്ധതിയൊരുക്കി. കാമ്പയിന്റെ ഭാഗമായി ഫാമിലി മീറ്റ്, ശാഖകളില്‍ ആദര്‍ശ പഠനശിബിരം എന്നിവ സംഘടിപ്പിക്കും. സംഗമത്തില്‍ പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം കെ പോക്കര്‍ സുല്ലമി, ടി ഒ അബ്ദുഹിമാന്‍, പി വി അബ്ദുസലാം, ഇ കെ ശൗക്കത്തലി, പി അബൂബക്കര്‍ മദനി, റസാഖ് മലോറം, യഹ്‌യ കരുവമ്പൊയില്‍, സി അബ്ദുല്ല സുല്ലമി പ്രസംഗിച്ചു.
