8 Thursday
January 2026
2026 January 8
1447 Rajab 19

സംവരണ അട്ടിമറി: പിന്നാക്കക്കാരുടെ ആശങ്കയകറ്റണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: പിന്നാക്ക വിഭാഗങ്ങളുടെ സംവരണം കവര്‍ന്നെടുത്ത് മുന്നാക്ക വിഭാഗങ്ങള്‍ക്ക് ദാനം ചെയ്യുന്ന സാമ്പത്തിക സംവരണം നിയമവിധേയമാക്കിയ വിധിയെ തുടര്‍ന്ന് പിന്നാക്കവിഭാഗങ്ങള്‍ക്കുണ്ടായ ന്യായമായ ആശങ്കയകറ്റാന്‍ നടപടി വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങള്‍ക്കു വിരുദ്ധമായ സാമ്പത്തിക സംവരണനിയമം ശരിവെച്ച കോടതി വിധി മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ കൂടുതല്‍ അരികുവത്കരിക്കാനേ ഉതകുകയുള്ളൂ. രാജ്യത്തെ ഉദ്യോഗ-വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണമുണ്ടായിട്ടുകൂടി ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭ്യമായിട്ടില്ലെന്നിരിക്കെ ഉദ്യോഗ- വിദ്യാഭ്യാസ മേഖലയിലെ 80 ശതമാനവും കയ്യടക്കി വെച്ചിരിക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം കൂടി നടപ്പിലാക്കാന്‍ നിയമ പരിരക്ഷ നല്‍കുന്നത് കടുത്ത അനീതിയാണെന്ന് യോഗം കുറ്റപ്പെടുത്തി.
വൈ.പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍അലി മദനി, എം അഹ്മദ്കുട്ടി മദനി, എം എം ബഷീര്‍ മദനി, കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി, സി അബ്ദുല്ലത്തീഫ്, കെ പി സകരിയ, സുബൈര്‍ സാഹിബ്, പി അബ്ദുസ്സലാം മദനി, കെ എം കുഞ്ഞമ്മദ് മദനി, അബ്ദുല്‍ജബ്ബാര്‍ സാഹിബ്, ഡോ. ഐ പി അബ്ദുസ്സലാം, എന്‍ എം അബ്ദുല്‍ജലീല്‍, എം ടി മനാഫ്, കെ എല്‍ പി ഹാരിസ്, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, ഡോ. അനസ് കടലുണ്ടി, ഡോ. അന്‍വര്‍ സാദത്ത്, കെ എം ഹമീദലി ചാലിയം, പി പി ഖാലിദ്, മൂസ എം.പി, നുഫൈല്‍, ആദില്‍ നസീഫ്, അബ്ദുറഹീം ഖുബ, റുക്‌സാന വാഴക്കാട്, എന്‍ജി. സെയ്തലവി, സുഹൈല്‍ സാബിര്‍, പ്രസംഗിച്ചു.

Back to Top