സാമൂഹിക വിപത്തുകള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണം – വി ഡി സതീശന്‍
ദുബയ്: വര്‍ഗീയതക്കെതിരെയും സാമൂഹിക വിപത്തുകള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് കേരള സംസ്ഥാന പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുസ്സലാം വാരണാക്കര രചിച്ച് അദീബ വരണക്കാര ആലപിച്ച കാമ്പയിന്‍ തീം സോങ് യു ഐ സി പ്രസിഡന്റ് അസൈനാര്‍ അന്‍സാരി പ്രകാശനം ചെയ്തു. സല്‍മാന്‍ ഫാരിസ് , അബ്ദുല്ല മദനി, സാബിര്‍ ഷൗക്കത്ത്, മുഫീദ അനസ്, സൂഹാ റബീഹ് പ്രസംഗിച്ചു.
